ഈ ഇത്തിരികുഞ്ഞനെ വൃത്തിയാക്കാൻ ഇനി എന്തെളുപ്പം

പലപ്പോഴും വീടിനകത്ത് ഒരുപാട് ജോലിയുള്ള സമയത്ത് ചെറിയ മീനുകൾ വാങ്ങി കൊണ്ടു വരുമ്പോൾ ഇത് വൃത്തിയാക്കുന്നതിനെ കുറിച്ച് സ്ത്രീകൾ ഒരുപാട് വിഷമിക്കാറുണ്ട്. എന്നാൽ മറ്റു മീനുകൾ വൃത്തിയാക്കുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ തന്നെ ഇനി നിങ്ങൾക്ക് ഈ ചെറിയ കൊഴുവ ചൂടാ നത്തോലി മീനുകളെ വൃത്തിയാക്കാൻ സാധിക്കും.

   

പ്രത്യേകിച്ചും ഈ മീനുകൾ ഒന്നൊന്നായി വൃത്തിയാക്കേണ്ട ആവശ്യമില്ല എന്ന് മനസ്സിലാക്കുമ്പോൾ തന്നെ പകുതി ജോലിയും കഴിഞ്ഞതുപോലെ തോന്നും. വലിയ മീനുകൾ പോലെയല്ല ചെറിയ മീനുകൾ വാങ്ങിക്കൊണ്ടു വരുന്ന സമയത്ത് ഓരോ ഇത്തിരി കുഞ്ഞിനെയും എടുത്ത് വൃത്തിയാക്കുവാൻ ഒരുപാട് സമയം ചെലവാക്കേണ്ട അവസ്ഥ ഉണ്ടാകാം.

എന്നാൽ ഇനിമുതൽ നിങ്ങൾ ഈ രീതിയിലാണ് മീൻ വൃത്തിയാക്കുന്നത് എങ്കിൽ സാധാരണ പെട്ടെന്ന് മീൻ വൃത്തിയാക്കുന്ന ജോലി തീരും. ഇതിനായി ഓരോ ചെറിയ മീനിനെയും നാലോ അഞ്ചോ എടുത്ത് ഒരു കട്ടിംഗ് ബോർഡ് പരത്തി വയ്ക്കുക. കത്തി എടുത്തു കൊണ്ട് ഈ മീനിന്റെ തല ഒന്ന് നേരെ ആക്കിയ ശേഷം കത്തിയുടെ മുല ഉപയോഗിച്ച് അഞ്ചുമിനിയും ഒരുമിച്ച് തല മുറിച്ച് പതിയെ വലത്തോട്ട് വലിച്ചു നീക്കുക.

ഇങ്ങനെ വലിച്ചു നീക്കുന്ന സമയത്ത് കുടലും തലയും ഒരുപോലെ പുറത്തേക്ക് കിട്ടും. ഇങ്ങനെയാണ് നിങ്ങൾ മീൻ വൃത്തിയാക്കുന്നത് എങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ജോലി തീരും. മീനിൽ പറ്റിപ്പിടിച്ച് ചെറിയ ചിതമ്പലുകളെ ഇല്ലാതാക്കാൻ വേണ്ടി അല്പം കല്ലുപ്പും പൊടിയുപ്പോ, ഇട്ട് തിരുമ്പിയാൽ മതി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.