ഈ വേനലിൽ നിങ്ങളുടെ വീടിനകം ഐസു പോലെ കൂൾ ആക്കാം, വെറുതെ കളയുന്ന ഇതു മതി

മഴക്കാലമോ മറ്റുകാലം പോലെയല്ല സാധാരണയായി വേനൽക്കാലം ആകുമ്പോൾ ഒരുപാട് തരത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാം. ഏറ്റവും അധികമായും ശരീരത്തിന് അനുഭവപ്പെടുന്ന ചൂട് തന്നെയാണ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. ഇങ്ങനെ നിങ്ങളും വേനലിൽ ചൂട് അനുഭവിക്കുന്ന വ്യക്തികളാണ് എങ്കിൽ ഉറപ്പായും ഈ ഒരു രീതി ഒന്ന് ചെയ്തു നോക്കുക.

   

പ്രത്യേകിച്ചും നിങ്ങളുടെ ശരീരത്തിനും മനസ്സിനും ഒരുപോലെ കുളിർമ നൽകുന്ന രീതിയാണ്. ഇത് അധികം ചിലവില്ലാതെ തന്നെ നിങ്ങൾക്ക് നിങ്ങളുടെ വീടിന്റെ മുഴുവനായും ഒരു കൂളിംഗ് നിലനിർത്താൻ ഇതുവഴി സാധിക്കും. സാധാരണയായി വീടുകളിൽ എസിയും മറ്റും ഉണ്ടെങ്കിൽ ഇത് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന കരണ്ട് ചാർജ് വളരെ കൂടുതലാണ് എന്നതുകൊണ്ട് തന്നെ സ്ഥിരമായി എസി ഉപയോഗിക്കുന്നതിനേക്കാൾ മെച്ചപ്പെട്ട മാർഗം തന്നെയാണ് ഇത്.

വീടുകളിൽ പാലും മറ്റും വാങ്ങുമ്പോൾ കിട്ടുന്ന പാൽ പാക്കറ്റുകൾ ഇനി അങ്ങനെ വെറുതെ കളയേണ്ട ഇതിൽ വെള്ളം നിറച്ച് ഫ്രീസറിൽ അകത്തു വച്ച് ഐസ് കട്ടകളാക്കി മാറ്റിയശേഷം നിങ്ങളുടെ വീട്ടിൽ റൂമിനകത്ത് രാത്രിയിൽ ഉറങ്ങുന്ന സമയത്ത് താഴെയായി വെച്ചു കൊടുക്കാം. പാൽ കവറകളിൽ മാത്രമല്ല ചിരട്ടകളിലും ഇതേ രീതിയിൽ തന്നെ വെള്ളം നിറച്ച് ഐസ് കട്ടകളാക്കി മാറ്റാം.

രാത്രി ഉറങ്ങുന്ന സമയത്ത് ഫാനിനും നേരെ താഴെയായി റൂമിനകത്ത് ഇത് സൂക്ഷിക്കുകയാണ് എങ്കിൽ രാത്രിയിൽ നല്ല ഒരു കൂളിംഗ് നിലനിർത്താൻ സഹായകമാണ്. ഐസ് വെള്ളത്തിൽ മുക്കിയെടുത്ത പുതപ്പും ഇതേ രീതിയിൽ തന്നെ റൂമിനകത്ത് വിരിച്ചിടുന്നത് ഗുണപ്രദമാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.