വർഷം എത്ര കഴിഞ്ഞാലും നിങ്ങളുടെ മിക്സി ഇനി എന്നും പുതിയത് പോലെ ഇരിക്കും

സാധാരണയായി വീടുകളിൽ മിക്സി ഉപയോഗിച്ച് തന്നെയാണ് നാളികേരം പാലെടുക്കുന്നതും അരി അരക്കുന്നതും എന്നിങ്ങനെ പല കാര്യങ്ങളും ചെയ്യുന്നത്. എന്നാൽ നിങ്ങളുടെ വീട്ടിൽ ഈ രീതിയിൽ ഉപയോഗിക്കുന്ന മിക്സി ജാറുകൾക്ക് കുറച്ചുനാളുകൾ ഉപയോഗിക്കാതെ എടുത്തു വച്ചു കഴിഞ്ഞാൽ ഇതിന്റെ ബ്ലേഡുകൾ സ്റ്റക്ക് ആവുകയും, ഇത് തിരിച്ചറിയാതെ ഉപയോഗിക്കുമ്പോൾ പെട്ടെന്ന് ജാറുകളുടെ ബ്ലേഡ് പൊട്ടിപ്പോകുന്ന അവസ്ഥയും കാണാറുണ്ട്.

   

അതുകൊണ്ടുതന്നെ നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന മിക്സി ജാറികൾ കുറച്ചുനാൾ എടുത്തു വച്ചിരുന്ന ശേഷമാണ് ഉപയോഗിക്കുന്നത് എങ്കിൽ ഉറപ്പായും ആദ്യം ഈ മിക്സി ജാറിന്റെ ബ്ലേഡ് ഒന്ന് ലൂസ് ആക്കി കൊടുക്കണം. ഇങ്ങനെ ലൂസ് ആക്കാൻ വേണ്ടി അല്പം വെളിച്ചെണ്ണ നല്ലപോലെ ചൂടാക്കിയെടുത്ത ശേഷം ഈ ബ്ലേഡിന് മുകളിലൂടെ ഒഴിച്ചു കൊടുക്കാം.

ഇങ്ങനെ ചെയ്താൽ മിക്സി ജാർ കൂടുതൽ സ്മൂത്ത് ആയി മാറും. മിക്സി സ്ഥിരമായി ഉപയോഗിക്കുന്ന സമയങ്ങളിൽ ഇതിന്റെ നിറംമങ്ങി പോകുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനും എപ്പോഴും പുതിയത് പോലെ വെളുത്ത ഭംഗിയുള്ളതായിരിക്കാനും വേണ്ടി അല്പം ടൂത്ത് പേസ്റ്റിലേക്ക് വെള്ളം ഒഴിച്ച് ഒരു ടിഷ്യൂ പേപ്പർ വെച്ച് മിക്സി തുടച്ചാൽ മതി. മിക്സിയുടെ താഴ്ഭാഗത്ത് ഈർപ്പം വരാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കണം.

ഇതിനുവേണ്ടി ഒരു പ്ലേറ്റിലേക്ക് അല്പം താൽപം പൗഡർ ഇട്ടതിനു ശേഷം മിക്സി ഇതിനുമുകളിൽ കയറ്റി വയ്ക്കുകയാണ് എങ്കിൽ മിക്സിക്കകത്തേക്ക് ഈർപ്പം കയറാതെ ഇരിക്കാനും സഹായിക്കും. ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഒരുപാട് വർഷങ്ങളോളം നിങ്ങളുടെ മിക്സി കേടുകൂടാതെ സംരക്ഷിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.