ബാത്റൂം ക്ലീൻ ചെയ്യാനും ബാത്റൂമിൽ സുഗന്ധം പരക്കാനും ഈ ഒരു മിക്സ് മാത്രം മതി

സ്ഥിരമായി ഉപയോഗിക്കുന്ന ബാത്റൂം ടോയ്ലറ്റ് എന്നിവയെല്ലാം പലപ്പോഴും വൃത്തികേടായി കിടക്കുന്ന അവസ്ഥകൾ കാണാറുണ്ട്. ഒരുപാട് അഴുക്കു പിടിച്ചിട്ടില്ല എങ്കിലും ക്ലോസറ്റിനകത്ത് മഞ്ഞ നിറത്തിലുള്ള കറ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ നിങ്ങളുടെ വീട്ടിലെ ബാത്റൂമിലും ഈ രീതിയിലുള്ള കറയും അഴുക്കും ഉണ്ട് എങ്കിൽ ഉറപ്പായും നിങ്ങളും എനിക്ക് ഒരു കാര്യം ചെയ്തു നോക്കേണ്ടത് ആവശ്യമാണ്.

   

പ്രത്യേകിച്ചും ബാത്റൂമും ക്ലോസെറ്റും ബാത്റൂമിന് അകത്തുള്ള എല്ലാ പൈപ്പുകളും വൃത്തിയാക്കാനും ഈ ഒരു മിക്സ് തന്നെ മതിയാകും. ഇതിനുവേണ്ടി ഒരിക്കലും കടയിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള ഡിറ്റർജെന്റുകൾ വാങ്ങേണ്ട ആവശ്യം ഇല്ല. പകരം നിങ്ങൾക്ക് തന്നെ സ്വന്തമായി വീട്ടിൽ നല്ല ഒരു ഡിറ്റർജന്റ് ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

ഇതിനായി ഒരു പ്ലാസ്റ്റിക് പാത്രത്തിലേക്ക് രണ്ടോ മൂന്നോ ടീസ്പൂൺ പൊടി ഉപ്പ് ചേർത്തു കൊടുക്കാം. ഇതിനോടൊപ്പം തന്നെ അതേ അളവ് സോപ്പുപൊടി കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഒരു നല്ല സുഗന്ധമുള്ള കംഫർട്ട് പോലുള്ള ഏതെങ്കിലും ലിക്വിടും കൂടി ഇതിൽ ചേർത്ത് ഇളക്കി യോജിപ്പിക്കാം. ഇത് ഒരു പേസ്റ്റ് രൂപമാകുന്നതിന് വേണ്ടി ഇതിലേക്ക് ആവശ്യത്തിന് വിനാഗിരി കൂടി ഒഴിച്ചു കൊടുക്കുക.

നല്ല ഒരു മിക്സ് ആയ ശേഷം ഇത് ഉപയോഗിച്ച് നിങ്ങൾക്ക് ക്ലോസറ്റും വീട്ടിലെ വോൾ ടൈലുകളും പൈപ്പുകളും കഴുകണം. ഒരു ചെറിയ പാത്രത്തിന്റെ മൂടിയിൽ ആവശ്യത്തിന് ദ്വാരം ഇട്ടതിനുശേഷം പാത്രത്തിൽ ഒരു ടീസ്പൂൺ ഒരു ടീസ്പൂൺ അളവിൽ കംഫർട്ടും ഒഴിച്ച് യോജിപ്പിച്ച് ബാത്റൂമിൽ വയ്ക്കുകയാണ് എങ്കിൽ നല്ല സുഗന്ധം ഉണ്ടാകും. തുടർന്ന് വീഡിയോ കാണാം.