നാളികേരം ചിരകി കഷ്ടപ്പെടുന്ന സ്ത്രീകളെ നാം പലപ്പോഴും കണ്ടിട്ടുണ്ടാകും. എന്നാൽ നിലത്തിരിക്കാൻ കഷ്ടപ്പെടാതെയും ഒരുപാട് നാളികേരം നിങ്ങൾക്ക് അതേ അളവിൽ തന്നെ തയ്യാറാക്കി എടുക്കാം. എത്ര നാളികേരം വേണമെങ്കിലും ഈ രീതിയിൽ നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇതിനായി നാളികേരം ചിരകുക എന്നതിനേക്കാൾ ഉപരിയായി നാളികേരം ചിരട്ടയിൽ നിന്നും വേർപ്പെടുത്തി എടുക്കുകയാണ് വേണ്ടത്.
ഒറ്റത്തവണ തന്നെ ഒന്നോ രണ്ടോ നാളികേരം ഈ രീതിയിൽ വേർപെടുത്തി എടുത്താൽ നിങ്ങൾക്ക് ആവശ്യത്തിന് ഉപയോഗിക്കാനുള്ള നാളികേരം ലഭ്യമാകും. പ്രധാനമായും നിങ്ങളുടെ വീട്ടിലുള്ള കുക്കറിനകത്തേക്ക് നാളികേരം അങ്ങനെ തന്നെ ഒന്നോ രണ്ടോ എടുത്ത് നല്ലപോലെ രണ്ട് വിസിൽ അടിക്കാം.
രണ്ട് വിസിൽ അടിച്ച ശേഷം നാളികേരം ഉടച്ച് ഇതിനകത്ത് നിന്നും നാളികേരത്തിന്റെ കാമ്പ് കത്തികൊണ്ട് വേർപ്പെടുത്തി എടുക്കാം. ശേഷം ഇത് മിക്സി ജാറിൽ ചെറിയ വലിപ്പത്തിൽ മുറിച്ചെടുത്ത് ഒന്ന് ക്രഷ് ചെയ്തെടുക്കാം. അതിനുശേഷം അല്പം വെള്ളം ഒഴിച്ച് നല്ലപോലെ തന്നെ പാല് പിഴിഞ്ഞ് എടുക്കുക. നാളികേര പാല് അരിപ്പയിലൂടെ അരിച്ചെടുക്കുന്നതിനേക്കാൾ കൂടുതൽ എളുപ്പം.
ഒരു കോട്ടൺ തുണിയിലൂടെ അരിച്ചെടുക്കുന്നത് ആയിരിക്കും. ഇങ്ങനെ അരിച്ചെടുത്ത നാളികേരം പാൽ ഉപയോഗിച്ച് നിങ്ങൾക്ക് നല്ല വിലപിടിപ്പുള്ള വെർജിൻ കോക്കനട്ട് ഓയിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. ഈ വെളിച്ചെണ്ണ നിങ്ങളുടെ ശരീരത്തിനും ആരോഗ്യത്തിനും ഒരുപോലെ ഗുണകരമാണ്. തുടർന്നും ഇതുപോലുള്ള കൂടുതൽ ടിപ്പുകൾക്ക് ഈ വീഡിയോ മുഴുവൻ കാണാം.