ഇനി പഴയ ഷോളുകളെ ഏറ്റവും മനോഹരമായി നിങ്ങൾക്ക് ഉപയോഗിക്കാം, അതങ്ങനെ വെറുതെ തുടയ്ക്കാൻ എടുക്കേണ്ട കാര്യമില്ല

സാധാരണയായി നമ്മുടെ വീടുകളിൽ പഴയ ഏതെങ്കിലും തുണികൾ ഉണ്ടാകുമ്പോൾ ഇത് നിലം തുടയ്ക്കാനോ സ്ലാബുകൾ തുടയ്ക്കാനോ ആണ് ഉപയോഗിക്കാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള പഴയ തുണികളെ നിങ്ങൾക്ക് ഏറ്റവും മനോഹരമായി തന്നെ നിങ്ങളുടെ വീട്ടിൽ മറ്റൊരു കാര്യത്തിനുവേണ്ടി ഉപയോഗിക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ ഒരിക്കലും ഇനി നിങ്ങളുടെ വീട്ടിൽ കേടായതോ.

   

പഴയതോ കീറിയതോ ആയ ഷോളുകൾ പോലും വെറുതെ ഇനി തുടയ്ക്കാനായി ഉപയോഗിക്കരുത്. ഈ ഷോളുകൾ കൃത്യമായി ഉപയോഗിക്കുകയാണ് എങ്കിൽ നിങ്ങളുടെ വീട്ടിൽ വളരെ ഉപകാരപ്രദമായ രീതിയിലുള്ള ഒന്നായി ഇതിനെ രൂപ മാറ്റം വരുത്താം. ഇതിനായി പഴയ ഇത്തരത്തിലുള്ള നീളമുള്ള തുണികൾ സൂക്ഷിച്ചു വയ്ക്കുക. ശേഷം ഈ തുണികളെ അല്പം വീതിയുള്ള ചെറിയ നീളമുള്ള പീസുകൾ ആക്കി മുറിച്ചെടുക്കാം.

ശേഷം ഇതിൽ നിന്നും മൂന്ന് പീസ് മാത്രം എടുത്ത് കൂട്ടി തുന്നി യോജിപ്പിക്കാം. സാധാരണ നൂലും സൂചിയും ഉപയോഗിച്ച് തുന്നുകയോ മെഷീനിൽ തയ്ച്ചെടുക്കുകയോ ചെയ്യാം. ഏതെങ്കിലും ഒരു രീതിയിൽ ഇവയെ യോജിപ്പിച്ചതിനുശേഷം സാധാരണ പെൺകുട്ടികൾ മുടി പിന്നിയിടുന്ന രീതിയിൽ തന്നെ ഈ തുണികൾ പിന്നുക. ഓരോ തുണിയും നീളം കഴിയുന്ന സമയത്ത്.

ഇതുപോലുള്ള മറ്റൊരു പീസ് അതിൽ തുന്നി യോജിപ്പിച്ച ശേഷം വീണ്ടും നീളത്തിൽ പിന്നാം. ഇത് ഇങ്ങനെ പിന്നെ ശേഷം ഇതിന്റെ ഓരോ ഭാഗത്തും യോജിപ്പിക്കുന്ന രീതിയിൽ സൂചിയും നൂലും ഉപയോഗിച്ച് തുന്നണം. ഏറ്റവും അവസാന ഭാഗം കൂടുതൽ ഉറപ്പോടെ തുന്നുക. നിങ്ങൾക്ക് വളരെ ഉപകാരപ്രദമായ ഒരു ചവിട്ടി തയ്യാർ. തുടർന്ന് വീഡിയോ കാണാം.