സാധാരണയായി കഞ്ഞിവെള്ളം വസ്ത്രങ്ങളെ മുക്കാനായി മറന്നുപോകുന്ന ചില സാഹചര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാകാം. ചിലർ കഞ്ഞി വെള്ളം വസ്ത്രത്തിൽ മുക്കണം എന്നത് മറന്നിട്ട് പോലും എടുത്തു വയ്ക്കാതെ പോയിട്ടും ഉണ്ടാകാം. എന്നാൽ നിങ്ങളുടെ വസ്ത്രങ്ങളിൽ കഞ്ഞി പശ മുക്കുന്നതിനുവേണ്ടി ഇനി കഞ്ഞിവെള്ളം തന്നെ വേണമെന്നില്ല.
കഞ്ഞിവെള്ളം ഒരു തുള്ളി പോലുമില്ലാതെ തന്നെ നിങ്ങൾക്ക് വസ്ത്രങ്ങളെ ഈ കഞ്ഞി പശ മുക്കി എടുക്കാനും അതിനേക്കാൾ കൂടുതൽ മനോഹരമായി വസ്ത്രങ്ങളെ ഒരുക്കാനും സാധിക്കും. ഇതിനായി ഒരു പാത്രത്തിൽ അര ലിറ്റർ വെള്ളം എടുത്ത് ഇതിലേക്ക് ഒരു പിടിയോളം ചവ്വരി ഇട്ടു കൊടുക്കാം. ഈ ചവ്വരി നല്ലപോലെ തിളപ്പിച്ച ശേഷം ഇത് ഒന്ന് ക്രിസ്റ്റൽ ആയി വരുന്ന സമയത്ത് ഗ്യാസ് ഓഫ് ചെയ്ത് അരിപ്പയിലൂടെ അരിച്ചെടുക്കാം.
അരിച്ചെടുത്ത ഈ ചവ്വരി വെള്ളമാണ് നിങ്ങൾക്ക് ഇനി പശകൾ കൂടുതൽ റിസൾട്ട് നൽകുന്ന നല്ല മിക്സ്. ഇത് അല്പം വെള്ളത്തിൽ യോജിപ്പിച്ച് ഇളക്കി മുക്കി വയ്ക്കുക വസ്ത്രങ്ങൾ ഇതിൽ മുങ്ങിയിരിക്കത്തക്കവിധം രണ്ട് മിനിറ്റോളം മുക്കി ശേഷം ഒന്ന് പിഴിഞ്ഞ് ഇട്ടുകൊടുക്കാം. ഉണങ്ങുമ്പോൾ നല്ല ഭംഗിയുള്ള അല്പം പോലും മണമില്ലാതെ വൃത്തിയായി.
വടിപോലെ നിൽക്കുന്ന വസ്ത്രങ്ങൾ സ്വന്തമാക്കാം. വസ്ത്രങ്ങൾ തേക്കുന്ന സമയത്ത് നല്ല സുഗന്ധം ഉണ്ടാകുന്നതിനു വേണ്ടി ഒരു ടീസ്പൂൺ കോൺഫ്ലവർ വെള്ളത്തിൽ ലയിപ്പിച്ച ശേഷം റോസ് വാട്ടറും അല്പം അത്തറും ചേർത്ത് മിശ്രിതം സ്പ്രേ ബോട്ടിലിൽ ആക്കി വസ്ത്രത്തിൽ സ്പ്രേ ചെയ്യാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.