വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഗ്യാസ് അടുപ്പിന്റെ ബർണറും ഗ്യാസ് അടുപ്പിലെ ചുറ്റുഭാഗവും പലപ്പോഴും തുരുമ്പും അഴുക്കും പിടിച്ച അവസ്ഥയിലേക്ക് മാറുന്നത് കാണാറുണ്ട്. ഇങ്ങനെ അഴുക്കുപിടിച്ച് വൃത്തികേടായ അവസ്ഥയിലേക്ക് നിങ്ങളുടെ വീട്ടിലുള്ള ഗ്യാസിന്റെ ബർണർ മാറുന്നുണ്ട് എങ്കിൽ ഇത് വൃത്തിയാക്കാൻ വളരെ എളുപ്പമാണ്.
പ്രത്യേകിച്ചും ഇങ്ങനെ നിങ്ങളുടെ ഗ്യാസ് അടുപ്പിലെ ബർണർ വൃത്തിയാക്കുന്നതിന് വേണ്ടി ഒരു ലായനിയാണ് ആദ്യമേ തയ്യാറാക്കേണ്ടത്. ഇതിനായി ഒരു പാത്രത്തിലേക്ക് അരക്കപ്പോളം ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കാം. അതേ അളവ് തന്നെ വിനാഗിരി കൂടി ഇതിലേക്ക് ഒഴിക്കണം. ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡയും ആവശ്യത്തിന് ചെറുനാരങ്ങ നീരും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇതിലേക്ക് നിങ്ങൾ നേരത്തെ ഒരുപാട് തുരുമ്പ് പിടിച്ചതായി കരുതി മാറ്റിവെച്ചിരിക്കുന്ന ഗ്യാസിന്റെ ബർണർ ഇട്ടു കൊടുക്കാം. ഇതിനു മുകളിലായി ഒരു ടീ സ്പൂൺ അളവിൽ കൂടി ബേക്കിംഗ് സോഡ ഇട്ടുകൊടുത്ത് ഇളക്കാം. ശേഷം അല്പം ഡിറ്റർജനും കൂടി ഇതിലേക്ക് ഒഴിച്ച് കൊടുക്കണം. ടോയ്ലറ്റ് കഴുകാൻ ഉപയോഗിക്കുന്ന ഹാർപിക് പോലുള്ള ടെൽ നിന്നും.
അഞ്ചോ ആറോ തുള്ളി ഇതിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. ശേഷം കുറഞ്ഞത് 15 മിനിറ്റ് നേരത്തേക്ക് എങ്കിലും ഇത് അങ്ങനെ തന്നെ വെച്ചിരിക്കാം. ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ നിങ്ങളുടെ ഗ്യാസിന്റെ ഭരണാധിനകത്തുള്ള അഴുക്കും തുരുമ്പും മുഴുവനും പോകുന്നത് കാണാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.