കഴിക്കാൻ ഒരുപാട് രുചിയുള്ള ഒരു പലഹാരമാണ് പത്തിരി. നൈസായി പത്തിരി ഉണ്ടാക്കാൻ പലർക്കും അറിയില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. സാധാരണയായി മുസ്ലിം വീടുകളിലാണ് കൂടുതലായി നൈസ് പത്തിരി ഉണ്ടാക്കുന്നത് കാണാറുള്ളത്. ഇത് കുഴച്ചെടുക്കുക എന്ന പ്രവർത്തിയാണ് ഏറ്റവും അധികം ബുദ്ധിമുട്ടായി ഈ പത്തിരി ഉണ്ടാക്കുന്ന കാര്യത്തിൽ ചെയ്യാനുള്ളത്.
എന്നാൽ വളരെ എളുപ്പത്തിൽ നിസാരമായി ഈ കാര്യം ചെയ്തു കൊണ്ട് നിങ്ങൾക്കും ഇനി പത്തിരി കുഴയ്ക്കാൻ സാധിക്കും. പത്തിരി കുറച്ച് കൈകഴക്കേണ്ട ആവശ്യമൊന്നുമില്ല. ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പും അല്പം വെളിച്ചെണ്ണയും ഒഴിക്കാം.
നല്ലപോലെ തിളച്ച വെള്ളത്തിലേക്ക് ഒരു ഗ്ലാസ് പൊടി ഇട്ടു കൊടുക്കാം. ഒരു വടി കൊണ്ടോ തവികൊണ്ടോ നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം പാത്രം മൂടി വയ്ക്കുക. പാത്രത്തിന്റെ മോഡിക്ക് മുകളിലായി ഒരു വൈറ്റും കയറ്റി വയ്ക്കാം. ഇങ്ങനെ വെച്ചശേഷം അൽപനേരം കഴിഞ്ഞ് മാത്രം ഈ മൂഡി തുറന്നു മാവ് പുറത്തേക്ക് എടുക്കാം.
വെറുതെ ഒന്നു കുഴച്ചാൽ തന്നെ നല്ല സോഫ്റ്റ് ആയ പത്തിരി മാവ് തയ്യാറാകും. ഈ മാവിൽ നിന്നും കുറേശ്ശെ എടുത്ത് ചെറിയ ഉരുളകൾ ആക്കി പത്തിരി പ്രസ്സിൽ വെച്ച് അമർത്തി കൊടുക്കാം. ഇങ്ങനെ ചെയ്താൽ നല്ല സോഫ്റ്റ് ആയ പത്തിരി നിങ്ങൾക്കും തയ്യാറാക്കി എടുക്കാൻ സാധിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.