പാറ്റയും പല്ലിയും എലിയും ഇനി പരിസരത്ത് വരില്ല

വലിയ രീതിയിൽ പാറ്റ പല്ലി എലി പോലുള്ള ജീവികളുടെ ശല്യം നിങ്ങളുടെ വീട്ടിൽ ഉണ്ടാകാറുണ്ട് എങ്കിൽ ഇത് ഒഴിവാക്കാൻ വളരെ നല്ല നാച്ചുറൽ ആയി വീട്ടിൽ തന്നെ തയ്യാറാക്കുന്ന മാർഗങ്ങളുണ്ട്. ഒരിക്കലും ഇതിനുവേണ്ടി പുറമേ നിന്നും വിലകൊടുത്ത് ഒരു തരത്തിലുള്ള മരുന്നുകളും വാങ്ങേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ ഇതിനുവേണ്ട പ്രതിവിധി നിങ്ങൾക്ക് തന്നെ തയ്യാറാക്കാം.

   

ഇതിനായി ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ഗോതമ്പ് പൊടി ഇട്ടുകൊടുക്കാം ഇതിലേക്ക് അല്പം പഞ്ചസാര ചേർത്തു കൊടുക്കാം. ബേക്കിംഗ് സോഡയും അല്പം ഒഴിച്ച് ഇത് നല്ലപോലെ കുഴച്ചെടുക്കാം. ഇങ്ങനെ കുഴച്ചെടുത്ത ശേഷം ഇതിൽ നിന്നും ചെറിയ ഉരുളകളാക്കി ഇത് എലികൾ വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ കൊണ്ടു വയ്ക്കാം.

ഇതിൽ ഉൾപ്പെടുന്ന ഗോതമ്പും പഞ്ചസാരയും ഏലികളെ വല്ലാതെ ആകർഷിക്കുകയും എലി ഇത് ഭക്ഷിക്കുകയും ചെയ്യും. ഇത് കഴിച്ചാൽ വളരെ പെട്ടെന്ന് എലികളുടെ വയറു സംബന്ധമായ ബുദ്ധിമുട്ട് ഉണ്ടാവുകയും എലികൾ പിന്നീട് അവിടെ നിന്നും ദൂരെ ഓടി പോകുകയും ചെയ്യും. ഇനി ചെറിയ പാറ്റ പല്ലി പോലുള്ളവയെ ഇല്ലാതാക്കുന്നതിന് വേണ്ടി.

അല്പം പനിക്കൂർക്കയുടെ ഇല മൂന്നോ നാലോ ഗ്രാമ്പു വെളുത്തുള്ളി ചുവന്നുള്ളി എന്നിവയുടെ തൊലി എന്നിവ ചേർത്ത് അര ഗ്ലാസ് വെള്ളത്തിൽ നല്ലപോലെ തിളപ്പിച്ച് എടുക്കാം. ഇത് ഒരു രാത്രി മുഴുവൻ മാറ്റിവെച്ച ശേഷം ഇതിലേക്ക് അല്പം ഡെറ്റോൾ ഒഴിച്ച് കൊടുത്ത് ബോട്ടിലിൽ അടിച്ചു കൊടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.