എത്ര മെഴുക്കുപിടിച്ച തലയണയും ഇനി പുതിയത് പോലെ ആക്കാൻ ഇങ്ങനെ ചെയ്യാം

ഒരുപാട് നാളുകൾ സ്ഥിരമായി ഉപയോഗിച്ച് കഴിയുമ്പോൾ നിങ്ങളുടെ ഇഷ്ടപ്പെട്ട തലയിണകൾ ചിലപ്പോഴൊക്കെ മെഴുക്കുപിടിച്ച് ഇരുണ്ടു കൂടിയ ഒരു അവസ്ഥ ഉണ്ടാകും. ഇങ്ങനെ അഴുക്കുപിടിച്ച കറ പിടിച്ച രീതിയിലുള്ള തലയിണ കവറുകൾ നിങ്ങൾക്ക് വളരെ മനോഹരമാക്കി പുതിയത് പോലെ തന്നെ മാറ്റിയെടുക്കാം.

   

ഒന്നുകിൽ ഈ തലയിണ കവറുകൾ പൊളിച്ച് മറ്റൊരു പുതിയ തലയണ കവറുകൾ തയ്ച്ച് അതിലേക്ക് പഞ്ഞി മുഴുവനായി മാറ്റി കൊടുക്കാം. അല്ലെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത് കഴുകിയെടുക്കാനും മാർഗമുണ്ട്. എത്ര കട്ടിയുള്ള കറയാണ് എങ്കിലും വളരെ എളുപ്പത്തിൽ ഇല്ലാതാക്കാം. ഇതിനായി ഒരു ചെറിയ ബൗളിലേക്ക് ആവശ്യത്തിന് പൊടി ഉപ്പ് ചേർത്ത് കൊടുക്കാം.

ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ഒരു ടീസ്പൂൺ അളവിൽ വിനാഗിരി എന്നിവ ഒഴിച്ച് മിക്സ് ചെയ്യാം. വിനാഗിരി ആവശ്യമെങ്കിൽ അല്പം കൂടുതൽ ഒഴിക്കാം. ശേഷം ഒരു ബക്കറ്റിലേക്ക് ആവശ്യത്തിന് സോപ്പുപൊടി ഇട്ടുകൊടുത്ത് ഈ മിക്സ് ചെയ്ത ലായനി ഒഴിച്ച് ഇളക്കാം. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് തലയിണ അതിൽ മുക്കി വയ്ക്കാം.

നിങ്ങളുടെ വാഷിംഗ് മെഷീനിലേക്ക് ഈ മിക്സ് തലയിണയും ഒരു മണിക്കൂർ നേരത്തേക്ക് എങ്കിലും ഇട്ടുവയ്ക്കുക. ശേഷം നല്ലപോലെ കഴുകിയെടുത്താൽ പുതിയ തലയണ പോലെ ആകും. എത്ര അഴുക്കുപിടിച്ച തലയിണയും ഈ രീതിയിൽ നിങ്ങൾക്ക് പുതിയത് പോലെ ആക്കി മാറ്റാം. തലയണ കവറുകളും നിങ്ങൾക്ക് ചിലപ്പോൾ പല രീതിയിലും ഉപയോഗപ്പെടാറുണ്ട്. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.