നിറഞ്ഞ വാട്ടർ ടാങ്ക് ഇനി കാലിയാക്കാതെ ക്ലീൻ ചെയ്യാം

സാധാരണയായി വർഷത്തിലൊരിക്കലെങ്കിലും വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ പൈപ്പിലെ വെള്ളത്തിന്റെ നിറം നോക്കി ഒരിക്കലും വാട്ടർ ടാങ്ക് ക്ലീൻ ആണ് എന്ന് തെറ്റിദ്ധരിക്കരുത്. കാരണം പൈപ്പിൽ വരുന്ന വെള്ളം ടാങ്കിനെ മുകൾഭാഗത്തുനിന്നും ആണ് എന്നതുകൊണ്ട് തന്നെ താഴെ അടിഞ്ഞുകൂടിയ മണ്ണും അഴുക്കും ചളിയും നാം അറിയാതെ പോകുന്നു.

   

പലപ്പോഴും ഇത്തരത്തിൽ ടാങ്ക് വൃത്തികേട് ആകുന്ന സമയത്ത് ടാങ്കിലെ വെള്ളം മുഴുവനും ഒഴുകി കളഞ്ഞു ടാങ്കിൽ ഇറങ്ങിയാണ് വൃത്തിയാക്കാറുള്ളത്. എന്നാൽ ഇനി ബാങ്കിൽ ഇറങ്ങുകയും വേണ്ട ടാങ്കിലെ വെള്ളം കളയുകയും വേണ്ട അല്ലാതെ തന്നെ നിങ്ങൾക്ക് പുറമേ നിന്നും തന്നെ ടാങ്ക് അടിഭാഗം ക്ലീൻ ആക്കി എടുക്കാം.

ഇങ്ങനെ നിങ്ങളുടെ ടാങ്ക് ക്ലീൻ ചെയ്യുന്നതിന് വേണ്ടി വളരെ കൃത്യമായി ഈ കാര്യം ചെയ്താൽ മതി. ഒരു മിനറൽ വാട്ടറിന്റെ കുപ്പിയാണ് ഇതിനുവേണ്ടി ആവശ്യം. കുപ്പിയുടെ മുകൾഭാഗം മുറിച്ചെടുത്ത ആ ഭാഗത്ത് ബ്രഷ് പോലെ ചെറുതായി മുറിച്ചു കൊടുക്കാം. കുപ്പിയുടെ മോഡി ഭാഗത്ത് ഒരു പിവിസി പൈപ്പ് ആവശ്യത്തിന് നീളത്തിൽ തന്നെ ഒന്ന് ചൂടാക്കി മൂടി ഭാഗത്തുകൂടി കയറ്റുക.

ശേഷം രണ്ട് മീറ്റർ വലിപ്പത്തിൽ ഒരു ചെറിയ ഓസ് പിവിസി പൈപ്പിന്റെ മറ്റേ അറ്റത്ത് യോജിപ്പിക്കുക. പൈപ്പിനുള്ളിലേക്ക് നിറയെ വെള്ളം ഒഴിച്ച് രണ്ടുഭാഗവും ഒരേ ലെവലിൽ വരുമ്പോൾ ഈ കുപ്പി ഭാഗം ടാങ്കിന്റെ താഴ്ഭാഗത്തേക്ക് ഇറക്കി വെച്ചു കൊടുക്കാം. വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.