പലപ്പോഴും പല വെറൈറ്റി സ്നാക്സുകൾ ഉണ്ടാക്കാറുണ്ട് എങ്കിലും ഉഴുന്നു മുട്ടയും ഉപയോഗിച്ച് ഒരു സ്നാക്സ് നിങ്ങൾ ഇതുവരെ ചിന്തിച്ചു പോലും കാണില്ല. അത്തരത്തിൽ ഒരു വെറൈറ്റി സ്നാക്സ് ആണ് എന്ന് പരിചയപ്പെടുത്താൻ പോകുന്നത്. നിങ്ങളും ഇത് ഒരു തവണ ഉണ്ടാക്കി നോക്കിയാൽ പിന്നെ ഇടയ്ക്കിടെ ഇത് ഉണ്ടാക്കി കഴിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടാകും. അത്രയും രുചികരമായ ഒരു സ്നാക്സ് ആണ് ഇത്.
ഇത്തരത്തിൽ രുചികരമായ സ്നാക്സ് ഉണ്ടാക്കുന്നതിന് വേണ്ടി തന്നെ അല്പം ഉഴുന്ന് തലേദിവസം രാത്രിയിലോ രാവിലെ തന്നെ കുതിർത്ത് വയ്ക്കുക. ഇങ്ങനെ കുറഞ്ഞത് 6 മണിക്കൂർ നേരമെങ്കിലും കുതിർത്തെടുത്ത ഉഴുന്നിലേക്ക് ഒരു മുട്ട പൊട്ടിച്ച് ഒഴിക്കാം. ഇത് മിക്സി ജാറിൽ ഒരു കട്ടിയായി തന്നെ അരച്ചെടുക്കുക. ഇതിലേക്ക് അല്പം പച്ചമുളക് അരിഞ്ഞതും, വേപ്പില ചെറുതായി അരിഞ്ഞതും.
മുളകുപൊടി, വറ്റൽ മുളക്, ഇഞ്ചി, സബോള എന്നിവ അരിഞ്ഞതും, ഉപ്പ് രണ്ട് ടീസ്പൂൺ അരിപ്പൊടി എന്നിവ ചേർത്ത് നല്ലപോലെ കുഴച്ചെടുക്കാം. ഇവയെല്ലാം ചേർത്ത് കൈകൊണ്ട് തന്നെ നല്ലപോലെ കുഴച്ച് യോജിപ്പിച്ച് എടുക്കണം. പരിപ്പുവട പോലെ കുഴച്ച് യോജിപ്പിച്ച് അല്പം കട്ടിയായി തന്നെ കുറച്ചുനേരം കൈ കൊണ്ട് കുഴയ്ക്കണം.
ഇങ്ങനെ കുറച്ച് യോജിപ്പിച്ച് എടുത്ത ശേഷം ഇത് അല്പസമയം മൂടിവയ്ക്കുക. നല്ലപോലെ തിളക്കുന്ന എണ്ണയിലേക്ക് ചെറിയ ഉരുളകളാക്കി ഷേപ്പ് ചെയ്ത ഈ മാവ് ഇട്ടുകൊടുക്കാം. നല്ലപോലെ മൊരിഞ്ഞു വരുമ്പോൾ എടുത്ത് ഒന്ന് കഴിച്ചു നോക്കൂ ഉറപ്പായും നിങ്ങൾക്ക് ഇഷ്ടപ്പെടും. തുടർന്നും കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാം.