ഇങ്ങനെ ചെയ്താൽ ഇനി മാസങ്ങളോളം ഇഞ്ചി വെളുത്തുള്ളി കേടാകില്ല

സാധാരണയായി വീട്ടിൽ കറികൾ ഉണ്ടാക്കുന്ന സമയത്ത് ചില പലഹാരങ്ങൾ ഉണ്ടാക്കുന്ന സമയത്ത് ഇഞ്ചിയും വെളുത്തുള്ളിയും ധാരാളമായി ആവശ്യമായി വരാറുണ്ട്. ഈ സമയങ്ങളിൽ ഇത് വൃത്തിയാക്കി എടുക്കുക എന്നത് അല്പം പ്രയാസമുള്ള കാര്യം തന്നെയാണ്. എന്നാൽ അധികം പ്രയാസമില്ലാതെ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ഈസി ഭാഗത്തിലൂടെ ഇഞ്ചിയും വെളുത്തുള്ളിയും പെട്ടെന്ന് വൃത്തിയാക്കി എടുക്കാം.

   

ഇനി ആർക്കും വളരെ എളുപ്പത്തിൽ ഇഞ്ചി വെളുത്തുള്ളി എന്നിവ തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കാൻ ഈ ഒരു മാർഗ്ഗം പ്രയോഗിക്കാം. ഇതിനായി കഴുകി വൃത്തിയാക്കിയ ശേഷം ഇഞ്ചി അല്പം സമയം ചെറിയ ചൂടുള്ള വെള്ളത്തിൽ മുക്കി വയ്ക്കുക. ഇതേ രീതിയിൽ തന്നെ വെളുത്തുള്ളിയുടെ കടഭാഗവും തല ഭാഗവും മുറിച്ചു കളഞ്ഞ ശേഷം ചെറുചൂടുവെള്ളത്തിൽ മുക്കി വയ്ക്കാം.

ചുവന്നുള്ളിയും ഇങ്ങനെ തന്നെ മുക്കി വയ്ക്കുക. കുറഞ്ഞത് അരമണിക്കൂർ കഴിഞ്ഞ ശേഷം ഈ ഉള്ളികൾ എടുത്ത് കൈകൊണ്ട് തന്നെ ചെറുതായി ഞരടിയാൻ തൊലി പൊളിഞ്ഞു പോകുന്നത് കാണാം. അല്പം പരിവരുത്താ ടവലിൽ ഇട്ട് ഒന്ന് തിരുമ്പി കൊടുത്താലും വളരെ പെട്ടെന്ന് തൊലി മുഴുവനും പോയി കിട്ടും.

ഇതിനുശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മിക്സിയിൽ അരച്ചെടുക്കുക. അരയ്ക്കുമ്പോൾ അല്പം ഉപ്പും കൂടി ചേർക്കാം. ഇത് ഒരു പരന്ന പാത്രത്തിൽ ഫ്രീസറിൽ വച്ചേ കട്ടയാക്കാം. ചെറിയ സിപ് ലോക്ക് കവറുകൾ സൂക്ഷിക്കുകയാണ് എങ്കിൽ മാസങ്ങളോളം കേടാകാതിരിക്കും. ഇനി നിങ്ങൾക്കും ഇഞ്ചി വെളുത്തുള്ളി ഇങ്ങനെ ചെയ്യാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.