ഇങ്ങനെ ചെയ്താൽ റേഷൻ അരിയും വിലകൂടിയ അരി പോലെ ചോറാകും

ഇന്ന് നമ്മുടെ നാടുകളിൽ റേഷൻ അരി ഉപയോഗിച്ച് ചോർ ഉണ്ടാക്കുന്നതിനെ പലർക്കും മടി ആണ്. ഇങ്ങനെ റേഷനരി ഉപയോഗിച്ച് ഉണ്ടാക്കുന്ന ചോറ് കഴിക്കുന്നതിന് പലർക്കും മടി ഉണ്ടാകുന്നതിന് കാരണം ഈ റേഷൻ അരിക്ക് ഒരു ചെറിയ മണം ഉണ്ട് എന്നതാണ്. വിലകുറഞ്ഞ അരിയാണ് എന്നതുകൊണ്ട് തന്നെ പലരും ഈ റേഷനരി ഉപയോഗിക്കാതെ ചിലപ്പോഴൊക്കെ കോഴിക്കും മറ്റും ഇട്ട് കൊടുക്കുന്നത് കാണാം.

   

എന്നാൽ നിങ്ങളുടെ വീട്ടിലുള്ള ഈ റേഷനരി ഉപയോഗിച്ച് ശരിയായ രീതിയിൽ ചോറ് വേവിച്ചാൽ നിങ്ങൾക്ക് വില കൂടിയ അരി കൊണ്ട് ഉണ്ടാക്കുന്ന ചോറ് പോലെ തന്നെ കഴിക്കാൻ ആകും. ഇതിനായി റേഷൻ അരി നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കണം. അരി കഴുകുമ്പോൾ അല്പം ചൂടുവെള്ളം കൂടി ഉപയോഗിക്കുകയാണ് എങ്കിൽ നല്ലപോലെ വൃത്തിയായി കിട്ടും.

ഇങ്ങനെ കഴുകിയെടുത്ത അരി നല്ലപോലെ തിളച്ച വെള്ളത്തിലേക്ക് ഇട്ടു കൊടുക്കാം. ഒന്ന് ചൂടായി തിള വരാൻ തുടങ്ങുന്ന സമയത്ത് അല്പം കൂടി തിളച്ച വെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. ഒരിക്കലും പച്ചവെള്ളം ഒഴിച്ചു കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. നല്ലപോലെ തിളച്ച ശേഷം അരി പെട്ടെന്ന് തന്നെ കൃത്യമായി ഇറക്കാം.

സാധാരണ അരി പോലെയല്ല റേഷൻ അരി തിളച്ച ഉടനെ തന്നെ പാഗം നോക്കി ഓഫാക്കണം. ശേഷം ഇതിലേക്ക് പച്ചവെള്ളം ഒഴിച്ച് അരിയിലെ വെള്ളം ഊറ്റി കളയാം. ഇങ്ങനെ പച്ചവെള്ളം ഒഴിച്ച് നല്ലപോലെ വാട്ടിയ ശേഷം ചോറ് നിങ്ങൾക്ക് ഉപയോഗിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണാം.