ശരീരഭാരം കുറയ്ക്കണം എങ്ങനെയെങ്കിലും സ്ലിം ആകണം എന്ന് കരുതി ഭക്ഷണം കഴിക്കാതെ പട്ടിണി കിടക്കുന്ന ഒരുപാട് ആളുകൾ നമുക്കിടയിൽ ഉണ്ട്. എന്നാൽ നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി ഇങ്ങനെ പട്ടിണി കിടക്കുക എന്നത് നല്ല ഒരു മാർഗ്ഗമായി കരുതരുത്. ഏറ്റവും ഉചിതമായ രീതിയിൽ ഭക്ഷണം കഴിച്ചു കൊണ്ട് തന്നെ നിങ്ങൾക്കും ശരീരഭാരം കുറയ്ക്കാൻ സാധിക്കും.
എന്നാൽ ഇങ്ങനെ ഭക്ഷണം കഴിക്കുന്നതിനോടൊപ്പം തന്നെ ചെറിയ ചില കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ നിങ്ങളുടെ ശരീരഭാരം കുറയുന്നതിനോടൊപ്പം തന്നെ പല ഹോർമോൺ സംബന്ധമായ രോഗങ്ങളും മാറിക്കിട്ടും എന്നത് ഉറപ്പാണ്. ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി നിങ്ങൾ ചെയ്യേണ്ടത് ചെറിയ ചില കാര്യങ്ങളാണ്.
ദിവസവും ഏഴു ഗ്ലാസ്സ് വെള്ളമാണ് ഇതിനു വേണ്ടി നിങ്ങൾ കുടിക്കേണ്ടത്. രാവിലെ എഴുന്നേറ്റ് ഉടനെ തന്നെ ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ചെറുനാരങ്ങാനീരും ഒരു ടീസ്പൂൺ തന്നെ തേനും സമം ചേർത്ത് നല്ലപോലെ ഇളക്കി കുടിക്കുക. ശേഷം ഭക്ഷണത്തിന് അരമണിക്കൂർ മുൻപായി ഒരു ഗ്ലാസ് വെള്ളം കൂടി കുടിക്കാം. ഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം വീണ്ടും ഒരു ഗ്ലാസ് വെള്ളം കുടിക്കുക.
മൂന്നാമതായി ഉച്ചഭക്ഷണത്തിന് അരമണിക്കൂർ മുൻപേ ഒരു ഗ്ലാസ് വെള്ളം കുടിക്കാം. ഭക്ഷണം കഴിഞ്ഞ് അരമുക്കാൽ മണിക്കൂറിനു ശേഷം വീണ്ടും ഒരു ഗ്ലാസ് വെള്ളം കുടിക്കാം. രാത്രി ഭക്ഷണത്തിന് മുമ്പായി ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ഉറങ്ങുന്നതിന് അരമണിക്കൂർ മുൻപേ ഒരു ഗ്ലാസ് ചൂടുള്ള വെള്ളം കുടിച്ച് ഉറങ്ങാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.