ഒരു പ്രായം കഴിഞ്ഞാൽ എല്ലാവരുടെയും മുടി നരച്ചു തുടങ്ങും. എന്നാൽ ആർക്കും തന്റെ മുടി നരയ്ക്കുന്നത് ഇഷ്ടമല്ല. പലരും മുഖത്ത് നോക്കി മുടി നരച്ചു അല്ലേ എന്ന് ചോദിക്കുമ്പോൾ ദേഷ്യം വരാറുണ്ട്. പലരും സ്ഥിരമായി മുടി ഡൈ ചെയ്യുന്നവരോ പലതരം ഹെന്ന പൗഡറുകൾ ഉപയോഗിക്കുന്നവരോ ആണ്. എന്നാൽ ഇനി മുടി കറുപ്പിക്കാൻ വളരെ എളുപ്പത്തിൽ ഉള്ള ഒരു വഴി നമുക്ക് പരിചയപ്പെടാം.
വെറും മൂന്ന് സാധനങ്ങൾ ഉപയോഗിച്ച് നമ്മുടെ മുടിക്ക് പ്രകൃതിദത്തമായ കറുപ്പ് നിറം നൽകാൻ നമുക്ക് സാധിക്കും. ഒരു സ്പൂൺ കരിംജീരകം,ഒരു സ്പൂൺ നെല്ലിക്കാപ്പൊടി, ഒരു സ്പൂൺ കാസ്റ്റർ ഓയിൽ ഈ മൂന്ന് സാധനങ്ങൾ ഉപയോഗിച്ച് മുടി കറുപ്പിക്കുന്നത് എങ്ങനെ എന്ന് നമുക്ക് നോക്കാം.ഒരു സ്പൂൺ കരിംജീരകം തരുതരുപ്പായി പൊടിച്ചെടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ നെല്ലിക്ക പൊടി ചേർക്കുക.
ഒരു സ്പൂൺ കാസ്റ്റർ ഓയിലും ചേർക്കുക. കാസ്റ്റർ ഓയിൽ ലഭിച്ചില്ലെങ്കിൽ ഒലിവോയിൽ ഉപയോഗിക്കാവുന്നതാണ്.മറ്റ് ഒരു എണ്ണയും ഇതിനായി ഉപയോഗിക്കരുത്. ഇതു മൂന്നും നന്നായി യോജിപ്പിച്ച് നാല് മണിക്കൂർ മൂടി വയ്ക്കുക. അതിനുശേഷം മുടിയിലേക്ക് തിരുമ്മി പിടിപ്പിക്കുക. ഈ മിശ്രിതം ഉപയോഗിക്കുന്നതിലൂടെ.
ഒരുതരത്തിലുള്ള സൈഡ് എഫക്ടുകളും ഉണ്ടാകുന്നില്ല. പ്രകൃതിദത്തമായ വസ്തുക്കൾ മാത്രമാണ് നമ്മൾ ഇവിടെ ഉപയോഗിക്കുന്നത്. ഇത്തരത്തിൽ കുറച്ചുനാൾ അടുപ്പിച്ച് ഉപയോഗിക്കുന്ന തിലൂടെ മുടിക്ക് നല്ല കറുപ്പ് നിറം കൈവരുന്നു. നരച്ച മുടികളിൽ എളുപ്പത്തിൽ ഇല്ലാതാക്കാനും എന്നും ചെറുപ്പമായിരിക്കാനും ഇനി ഈ ടിപ്പ് നിങ്ങളെ സഹായിക്കും.