എത്ര കൂടിയ യൂറിക്കാസിഡും ഇനി നോർമൽ ആകാൻ ഇതു മതി

ശരീരത്തിന് ഉപകാരപ്രദമായ ഒന്നാണ് യൂറിക്കാസിഡ്. എന്നാൽ ഇത് അളവിൽ കൂടുതലായി ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നത് നിങ്ങളുടെ ജീവന് തന്നെ ഭീഷണിയായ മാറുന്ന ചില സാഹചര്യങ്ങൾ ഉണ്ട്.പ്രത്യേകിച്ച് 1.5 മുതൽ 7 വരെയാണ് യൂറിക്കാസിഡ് നോർമൽ അളവ്.എന്നാൽ ഇത് 6 എന്ന പോയിന്റിലേക്ക് എത്തുമ്പോൾ മുതൽ തന്നെ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടയാകും.

   

നിങ്ങളും ഈ രീതിയിൽ യൂറിക്കാസി സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വ്യക്തിയാണ് എങ്കിൽ തീർച്ചയായും ഇത്തരം പ്രശ്നങ്ങളെ മാറ്റിയെടുക്കാനുള്ള ശ്രദ്ധ കൊടുക്കണം. പ്രധാനമായും പ്രോട്ടീൻ അധികമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയാണ് ശരീരത്തിലേക്ക് അമിതമായ അളവിൽ യൂറിക് ആസിഡ് കയറുന്നത്. ബീഫ് മട്ടൻ പോർക്ക് പോലുള്ള ചുവന്ന മാംസങ്ങളായ ആഹാരങ്ങളിൽ ധാരാളമായി യൂറിക് ആസിഡ് അടങ്ങിയിരിക്കുന്നു.

പ്യൂരിൻ കണ്ടന്റ് ഉള്ള പ്രോട്ടീൻ ഭക്ഷണങ്ങളാണ് ഇവ. ഇവ കഴിക്കുന്നത് വഴി യൂറിക്കാസിഡ് ശരീരത്തിൽ വർദ്ധിക്കുന്നതിനും പിന്നീട് ജോയിന്റുകളിലും മറ്റും വേദനകൾ ഉണ്ടാകുന്നതിനും ഇടയാകും. ഇത് ജോയിന്റുകളിൽ നിന്നും മാറി പിന്നീട് നിങ്ങളുടെ ആന്തരിക അവയവങ്ങളിലേക്ക് പോലും ബാധിക്കുന്ന സാഹചര്യങ്ങൾ ഉണ്ട്. ഈ മാംസങ്ങളെ അപേക്ഷിച്ച് ചിക്കൻ കഴിക്കുന്നത് അത്ര ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു കാര്യമല്ല.

ഒരുപാട് പ്രോട്ടീൻ അടങ്ങിയ ധാന്യങ്ങളും ഒഴിവാക്കുന്നതാണ് ഉത്തമം. ഇതിന് പകരമായി കടല ഉപയോഗിക്കുന്നതിൽ അത്ര ബുദ്ധിമുട്ടില്ല. തഴുതാമ ഇല തിളപ്പിച്ച് ഉപയോഗിക്കുന്നു കറിവെച്ച് ഉപയോഗിക്കുന്നത് യൂറിക്കാസിഡ് കൂടാതിരിക്കാൻ സഹായിക്കും. ദിവസവും അരമണിക്കൂർ നേരമെങ്കിലും കടിനമായി വ്യായാമം ചെയ്യുക. നിങ്ങൾക്കും യൂറിക്കാസിഡ് ഉണ്ടോ എന്ന് ഇപ്പോൾ തന്നെ ചെക്ക് ചെയ്യുക.