ഫലപ്രദമായ രീതിയിൽ എങ്ങനെ എണ്ണ കാച്ചി എടുക്കാം

തലമുടിയുടെ ആരോഗ്യം വർധിപ്പിക്കുന്നതിനും മുടി വളർച്ച കൂടുതൽ ഇരട്ടിയാക്കുന്നതിനും സഹായിക്കുന്ന രീതിയിലുള്ള പല എണ്ണ പ്രയോഗങ്ങളും നാം കേട്ടിട്ടുണ്ടാകും. എന്നാൽ ഈ എണ്ണ പ്രയോഗങ്ങൾ ശരിയായ രീതിയിൽ അല്ല തയ്യാറാക്കുന്നത് എങ്കിൽ ഇത് നിങ്ങൾ വിചാരിക്കുന്നതിന്‍റെ നേരെ വിപരീതമായ ഫലം ഉണ്ടാക്കും. പ്രത്യേകിച്ച് തലമുടി വളരുന്നതിന് വേണ്ടി ഉണ്ടാക്കുന്ന എണ്ണയിൽ രണ്ട് പ്രത്യേക.

   

സ്വഭാവങ്ങൾ ഉള്ള വസ്തുക്കൾ ഉണ്ട്. ഉഷ്ണ സ്വഭാവമുള്ള വസ്തുക്കളും ശീത സ്വഭാവമുള്ള വസ്തുക്കളും ഒരേ രീതിയിൽ തന്നെ തലമുടിയുടെ ആരോഗ്യത്തിന് വേണ്ടി ഉപയോഗിക്കാം. എന്നാൽ ശീത സ്വഭാവമുള്ള വസ്തുക്കളാണ് തലമുടി വളർച്ചയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത് എങ്കിൽ ഈ വസ്തുക്കളോടൊപ്പം ഒരിക്കലും ഉഷ്ണ സ്വഭാവമുള്ള വസ്തുക്കൾ കൂട്ടിച്ചേർത്ത് ഉണ്ടാക്കരുത്.

ഇവ രണ്ടും കൂടിച്ചേർന്ന എണ്ണയാണ് ഉണ്ടാക്കുന്നത് എങ്കിൽ തീർച്ചയായും നിങ്ങളുടെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുന്നതിനേക്കാൾ നഷ്ടപ്പെടും. പ്രത്യേകിച്ച് നിങ്ങൾക്ക് ഏറ്റവും ഗുണപ്രദമായ രീതിയിൽ തലമുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി എണ്ണ തയ്യാറാക്കാൻ ഏറ്റവും ഉചിതമായ രണ്ട് വസ്തുക്കളാണ് ചെമ്പരത്തി ഇലയും കയ്യൊന്നിയും.

ഇവ രണ്ടും ശീത സ്വഭാവമുള്ള രണ്ടു ഇലകളാണ്. ഇവ രണ്ടും ചേർത്ത് നന്നായി ചതച്ച് എടുത്ത ശേഷം ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കാം. ഒരിക്കലും മിക്സി ജാറിൽ അരച്ചെടുക്കരുത്. ശേഷം ഇതിലേക്ക് 400 മില്ലി വെളിച്ചെണ്ണ ചേർക്കാം. ശേഷം ഇതിന്റെ നാലിരട്ടി വെള്ളം ഒഴിക്കുക. ഇനി ഇത് അടുപ്പിനു മുകളിൽ വച്ച് നല്ലപോലെ തിളപ്പിച്ച് എടുക്കാം. ഇങ്ങനെ ഉണ്ടാക്കിയ എണ്ണ ചൂടാറിയശേഷം ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റാം. തുടർന്ന് വീഡിയോ കണ്ടു നോക്കൂ.