നിങ്ങളും പിസിഒഡി കൊണ്ട് പ്രയാസപ്പെടുന്നവരാണ് എങ്കിൽ നിങ്ങളുടെ വീട്ടിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ മാറ്റിയെടുക്കാം

ഇന്ന് ഒരുപാട് ആളുകൾ ഒരുപോലെ പ്രയാസപ്പെടുന്ന ഒരു അവസ്ഥയാണ് പിസിഒഡി. പലപ്പോഴും രാത്രിയിൽ സ്ത്രീകളുടെ ഉറക്കം പോലും നഷ്ടപ്പെടുന്ന ഒരു അവസ്ഥയായി ഈ പിസിഒഡി മാറിയിരിക്കുന്നു. പിസിയുടെ എല്ലാ പ്രശ്നത്തിന്റെ ഭാഗമായി തന്നെ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്നവരും ഒരുപാട്. യഥാർത്ഥത്തിൽ ഈ പിസിഒഡി എന്ന പ്രശ്നം ഉണ്ടാകുന്നതിന്റെ കാരണം തിരിച്ചറിയുകയാണ് വേണ്ടത്.

   

സ്ത്രീകളുടെ ശരീരത്തിൽ മാസംതോറും വന്നുപോകുന്ന ഒന്നാണ് ആർത്തവം. എന്നാൽ ശരിയായ ഇടവേളകളിൽ ആർത്തവം വരാതെ ആകുന്നതും ശരീരത്തിൽ പലതരത്തിലുള്ള രോമവളർച്ചയും കുരുക്കളും ഉണ്ടാകുന്നതും ഈ പിസിഒഡി പ്രശ്നത്തിന് ഭാഗമാണ്. നിങ്ങൾ ശരീരത്തിൽ ഇത്തരത്തിലുള്ള ചെറിയ വ്യത്യാസങ്ങൾ കണ്ടു തുടങ്ങിയാൽ ഉടനെ ഒരു ഡോക്ടറുടെ സഹായം തേടണം.

മരുന്നുകൾ മാത്രമല്ല ഈ അവസ്ഥ മാറ്റിയെടുക്കാനുള്ള പ്രതിവിധി. സ്ഥിരമായി കിടക്കുന്ന വിയർക്കുന്ന രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യുക. മാത്രമല്ല നിങ്ങളുടെ ഭക്ഷണത്തിന്റെ കാര്യത്തിൽ നല്ല ഒരു നിയന്ത്രണവും വരുത്തുക. പൊതുവേ പിസിഒഡി ബുദ്ധിമുട്ട് ഉള്ള ആളുകൾക്ക് വിശപ്പ് കൂടുതൽ ആയിരിക്കും. അതുകൊണ്ടുതന്നെ പട്ടിണി കിടന്ന് തടി കുറയ്ക്കുക എന്നത് ഇവർക്ക് വലിയ പ്രയാസം ഉള്ള കാര്യം ആകും.

നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കണം എന്ന് ആഗ്രഹമുള്ളവർ ആണ് എങ്കിൽ ഭക്ഷണത്തിന്റെ കാര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നു ഒരു സ്ഥിരമായ ജീവിതശൈലിയായി ഈ നിയന്ത്രണം ഉൾപ്പെടുത്തുക. പെട്ടെന്ന് ദഹിക്കാത്ത അധികം മധുരമില്ലാത്ത ഗ്ലൈസിമിക്ക് ഇൻഡക്സ് കുറവുള്ള ഭക്ഷണങ്ങൾ കഴിക്കുക. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി ശരീരഭാരം പെട്ടെന്ന് കുറയ്ക്കാൻ നിങ്ങൾക്ക് സാധിക്കും. 10% എങ്കിലും ശരീരഭാരം കുറയ്ക്കാൻ ആയാൽ പിസിഒഡിയും നിയന്ത്രിക്കാനാകും. തുടർന്ന് വീഡിയോ കാണാം.