ചർമ്മത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകളും ഇരുണ്ട നിറവുമെല്ലാം മാറുന്നതിനും ചർമം കൂടുതൽ തിളക്കം ഉള്ളത് ആക്കുന്നതിനു വേണ്ടി പലതരത്തിലുള്ള ഫേസ് ക്രീമുകളും നാം വാങ്ങി ഉപയോഗിക്കാറുണ്ടാകും. എന്നാൽ ഈ ഫേസ് ക്രീമുകൾ വാങ്ങി ഉപയോഗിക്കുമ്പോൾ ചിലപ്പോൾ ഇതിന്റെ ഭാഗമായി അലർജി പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. പാർലറുകളിലും മറ്റും പോയി ഫേഷ്യൽ ട്രീറ്റ്മെന്റുകളും.
ചെയ്യുന്ന ആളുകൾ ഉണ്ട്, എന്നാൽ റിസൾട്ട് ഒരിക്കലും നീണ്ടു നിൽക്കില്ല . നിങ്ങൾക്ക് വളരെ നാച്ചുറലായി ചിലവുകുറഞ്ഞ രീതിയിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ഫേസ് പാക്ക് പരിചയപ്പെടാം. നാച്ചുറൽ ആണ് എന്നതുകൊണ്ട് തന്നെ ഇതിനെ സൈഡ് എഫക്ടുകളും ഉണ്ടാകില്ല. ഏറ്റവും മനോഹരമായ നിങ്ങളുടെ ചർമം കൂടുതൽ മനോഹരമാക്കുന്നതിനും ഇത് സഹായിക്കുന്നു.
പ്രധാനമായും ഈ ഫേസ് ക്രീം തയ്യാറാക്കുന്നതിന് ആവശ്യമായി വരുന്നത് ഒരു തക്കാളി ആണ്. ഒരു തക്കാളി മിക്സി ജാറിൽ നല്ലപോലെ അരച്ച് ശരിക്കും പേസ്റ്റ് ആക്കി എടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിൽ നിന്നും ഒരു ടീസ്പൂൺ തക്കാളി പേസ്റ്റ് മറ്റൊരു പാത്രത്തിലേക്ക് ഇട്ട് അതിലേക്ക് ഒരു ടീസ്പൂൺ പാലും ചേർത്ത് മുഖം നല്ല പോലെ ക്ലൻസ് ചെയ്തെടുക്കാം.
ശേഷം ഒരു ടീസ്പൂൺ തക്കാളി പേസ്റ്റും ഒരു ടീസ്പൂൺ അളവിൽ പഞ്ചസാരയും ചേർത്ത് സ്ക്റബ് ആയി ഉപയോഗിക്കാം. ഒരു ചെറുനാരങ്ങയുടെ നീരും ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ തക്കാളി പേസ്റ്റും ചേർത്ത് നല്ലപോലെ മസാജ് ചെയ്യാം. മാസത്തിൽ രണ്ട് തവണ ഇത് ഉപയോഗിച്ചാൽ നല്ല റിസൾട്ട് ഉണ്ടാകും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.