ഇന്ന് മാർക്കറ്റിൽ പല വിലയിലുള്ള പല രൂപത്തിലുള്ള ഹെയർ ഡൈകളും വാങ്ങാൻ കിട്ടും. എന്നാൽ പലർക്കും ഈ ഹെയർ ഉപയോഗിക്കുന്നത് കൊണ്ട് അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നതും കണ്ടുവരുന്നു. തലയിലും ചർമ്മത്തിലും ഒരുപോലെ അലർജി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഇത്തരം ഹെയർ ഡൈകൾ പരമാവധിയും ഉപയോഗിക്കാതിരിക്കാൻ. നിങ്ങൾക്കും നാച്ചുറൽ ആയ ഒരു ഹെയർ ഡൈ ഉപയോഗിക്കണം.
എന്ന് ആഗ്രഹമുള്ള വ്യക്തിയാണ് എങ്കിൽ തീർച്ചയായും ഇതിനായി നല്ല ഒരു മാർഗ്ഗം ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്. തയ്യാറാക്കുന്നതിന് വേണ്ടി മറ്റ് ചിലവുകൾ ഒന്നും തന്നെയില്ല. വളരെയധികം പ്രകൃതിദത്തമായ രീതിയിലൂടെയാണ് ഈ ഹെയർ ഡൈ തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ സൈഡ് എഫക്റ്റുകളും ഉണ്ടാകില്ല എന്നത് തീർച്ചയായും. ഈ ഹെയർ തയ്യാറാക്കുന്നതിന് വേണ്ടി നിങ്ങളുടെ വീട്ടിൽ വേസ്റ്റ് ആയി കളയുന്ന.
ഈ വസ്തുവാണ് ആവശ്യം. നാളികേരം ചിരകി വെറുതെ കളയുന്ന ചിരട്ട ഉപയോഗിച്ച് ഹെയർ തയ്യാറാക്കാം. മൂന്നോ നാലോ ചിരട്ട അല്പം കരിയാക്കി എടുക്കണം. കത്തിച്ചെടുത്ത ഈ ചിരട്ട ചൂടാറിയശേഷം മിക്സി ജാറിലിട്ട് പൊടിച്ചെടുക്കാം. ഈ പൊടി മറ്റൊരു പാത്രത്തിലേക്ക് മാറ്റി സൂക്ഷിക്കാം. ആവശ്യാനുസരണം ഇതെടുത്ത് രണ്ടോ മൂന്നോ ദിവസം എണ്ണയിൽ ഇട്ടുവച്ച ശേഷം ഉപയോഗിക്കാം.
എന്നാൽ ഇത് ഉപയോഗിക്കുന്നതിനു മുൻപായി തലയിൽ ഹെന്ന ചെയ്തിരിക്കണം എന്നത് നിർബന്ധമാണ്. അതിനായി ഹെന്ന പൗഡർ നീലയമരിയും തുല്യ അളവിൽ ചേർത്ത് ഇതിലേക്ക് നല്ല സ്ട്രോങ്ങ് ചായ വെള്ളം ചേർത്ത് യോജിപ്പിക്കാം. അല്പം ബീറ്റ്റൂട്ട് ജ്യൂസും ഒരു മുട്ടയുടെ വെള്ളയും കൂടി ചേർക്കുകയാണ് എങ്കിൽ കൂടുതൽ ഗുണം കിട്ടും. ഇനി വീഡിയോ കാണാം.