പ്ലംബർ ഇല്ലാതെ അടുക്കളയിൽ ഇറ്റിറ്റ് വീഴുന്ന പൈപ്പിന് ഒരു പരിഹാരം

പലപ്പോഴും ചില വർഷങ്ങൾ കഴിയുമ്പോൾ അടുക്കളയിൽ ഉപയോഗിക്കുന്ന പൈപ്പിൽ വെള്ളം ലീക്ക് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രധാനമായും ഇത്തരത്തിലുള്ള ലീക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയത്ത് ഇത് പരിഹരിക്കുന്നതിന് വേണ്ടി ഒരു പ്ലംബറുടെ സഹായം നിങ്ങൾ തേടാറുണ്ട്. എന്നാൽ ഒരു പ്ലംബർ പോലും ഇല്ലാതെ നിങ്ങൾക്ക് ഇത്തരത്തിലുള്ള ഒരു പ്രശ്നത്തെ പരിഹരിക്കാൻ സാധിക്കും.

   

അടുക്കള ഉപയോഗിക്കുന്ന സ്ത്രീകൾക്ക് പോലും ഈ പ്രശ്നം പരിഹരിക്കാനുള്ള മാർഗ്ഗം ഉണ്ട് എന്നതാണ് യാഥാർത്ഥ്യം. പ്രധാനമായും നിങ്ങളുടെ അടുക്കളയിൽ ഉപയോഗിക്കുന്ന പൈപ്പുകൾ വർഷങ്ങൾ പഴക്കം വരുന്ന സമയത്ത് ഇതിനിടയിൽ ഒരു അയവ് ഉണ്ടാവുകയും ഈ അയവ് പൈപ്പിനിടയിലെ പ്രഷർ നഷ്ടപ്പെടുത്തുകയും ചെയ്യും. ഇതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ അടുക്കളയിലെ പൈപ്പ് വളരെ പെട്ടെന്ന് .

തന്നെ ലീക്ക് ഉണ്ടാകുന്നത്. ഒരു വീട്ടിൽ ഏറ്റവും അധികം നാം ഉപയോഗിക്കുന്ന പൈപ്പ് അടുക്കളയിലെ സിങ്കിനോട് ചേർന്നുള്ള പൈപ്പ് തന്നെയാണ്. കൂടുതൽ ഉപയോഗിക്കുന്നു എന്നതുകൊണ്ട് തന്നെയാണ് ഇത്തരം പൈപ്പുകൾ വളരെ പെട്ടെന്ന് തന്നെ ഡാമേജ് ഉണ്ടാകുന്നത്. ചില പൈപ്പുകൾക്ക് ചുമരിനോട് ചേർന്നുള്ള ഭാഗത്താണ് ലീക്ക് ഉണ്ടാകാറുള്ളത്.

എന്നാൽ മറ്റു ചില പൈപ്പുകൾക്ക് പൈപ്പിൽ നിന്നും വെള്ളം വരുന്ന ഭാഗത്ത് ഇടയ്ക്കിടെ ഓരോ ഇറ്റ് വീതം പോകുന്ന രീതിയിലായിരിക്കും ഉണ്ടാകുന്നത്. നിങ്ങളുടെ വീട്ടിലും ഇത്തരത്തിലുള്ള ലീക്കേജ് ഉള്ള പൈപ്പ് ഉണ്ടെങ്കിൽ പൈപ്പിന് നാം തുറക്കുന്ന ഭാഗത്ത് നല്ലപോലെ പുറകിലേക്ക് അമർത്തി കൊടുക്കുക. ഇങ്ങനെ അമർത്തി കൊടുക്കുമ്പോൾ അവിടെയുണ്ടാകുന്ന അയവ് മാറുകയും പൈപ്പ് ലീക്ക് മാറുകയും ചെയ്യും. തുടർന്ന് വീഡിയോ കാണാം.