ഒരുപാട് തരത്തിലുള്ള വേദനകളും ശാരീരിക ബുദ്ധിമുട്ടുകളും നാം അനുഭവിച്ചിട്ടുണ്ടാകും. എന്നാൽ പ്രധാനമായും നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന നടുവേദനയ്ക്ക് ചില പ്രത്യേക കാരണങ്ങൾ കണ്ടെത്താൻ സാധിക്കും. സാധാരണയായി കാണപ്പെടുന്ന നടുവേദന എല്ലാം ഡിസ്കിന്റെ സ്ഥാനം മാറ്റം കൊണ്ട് ഉണ്ടാകുന്നതായിരിക്കാം എന്നാണ് പറയപ്പെടാറുള്ളത്. എന്നാൽ നടുവേദന ഉണ്ടാകുന്നതിന് ഒരുപാട് കാരണങ്ങൾ.
ഉണ്ടായിരിക്കും. ചിലർക്ക് ശരീരത്ത് ഉണ്ടാകുന്ന നീർക്കെട്ടുകൾ മൂലം നടുവേദന ഉണ്ടാകുന്ന സാഹചര്യങ്ങൾ ഉണ്ട്. മറ്റു ചില ആളുകൾക്ക് അമിതവണ്ണം ഉണ്ടാകുന്നതിന് ഭാഗമായി നടുവേദന കാണപ്പെടുന്നു. ചിലർക്ക് ചില ഞരമ്പുകളുടെ തടിക്കുന്ന അവസ്ഥ കൊണ്ടോ വലിഞ്ഞുമുറുകുന്ന അവസ്ഥകണ്ടോ നടുവേദന ഉണ്ടാകും. ഒരുപാട് ആളുകൾക്ക് ജോലിഭാരത്തിന്റെ ഭാഗമായോ ജോലിയുടെ ശൈലിയുടെ.
ഭാഗമായി നടുവേദന കാണപ്പെടുന്നു. എന്നാൽ ചില നടുവേദനകൾ നടുവിൽ നിന്നും കാലിലേക്ക് പ്രവഹിക്കുന്ന ചില സാഹചര്യങ്ങളും ഉണ്ട്. ഇതിനെ സയാറ്റിക്ക എന്നാണ് പറയപ്പെടുന്നത് യഥാർത്ഥത്തിൽ നട്ടെല്ലിന്റെ ഏറ്റവും അവസാന ഭാഗത്തുനിന്നും കാലിന്റെ വിരലുകളുടെ ഭാഗത്തേക്ക് ഞരമ്പുകൾ പ്രവേശിക്കുന്നുണ്ട്. ഈ ഞരമ്പുകൾ നട്ടെല്ലിന്റെ ഏറ്റവും അവസാന ഭാഗത്ത് ഡിസ്കിന്റെ കംപ്ലൈന്റ്റ് കൊണ്ട് മറ്റേതെങ്കിലും നിങ്ങൾക്കെട്ട് പോലുള്ള ബുദ്ധിമുട്ടുകൾ കൊണ്ട് കുടുങ്ങിപ്പോകുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്.
ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകുമ്പോൾ നടക്കാൻ പോലും സാധിക്കാത്ത അവസ്ഥകൾ കാണപ്പെടുന്നു. ഈ സയാറ്റിക്ക് ഞരമ്പുകൾക്ക് കാണപ്പെടുന്ന വീക്കം പിന്നീട് ശ്രദ്ധയില്ലാതെ പോയാൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകും. ചില ചെറിയ വ്യായാമമുറകളിലൂടെയും ചിലപ്പോൾ സർജറികളുടെയും ഈ പ്രശ്നത്തെ പരിഹരിക്കാൻ സാധിക്കും. സർജറികൾ വേണ്ട സാഹചര്യം ആണെങ്കിൽ ഇത് ചെയ്യാൻ ഒരിക്കലും മടിക്കരുത്. തുടർന്ന് വീഡിയോ മുഴുവനായി കാണുക.