തലമുടി കൊഴിയുന്നതുകൊണ്ട് ഒരുപാട് തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടാകാം. എന്നാൽ ഇത്തരത്തിൽ തലമുടി കൊഴിയുന്നതിന്റെ കാരണങ്ങൾ തിരിച്ചറിയുക എന്നതാണ് പ്രാധാന്യം. പ്രധാനമായും തലമുടി കൊഴിയുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. ചിലർക്ക് അമിതമായ സ്ട്രെസ്സ് ടെൻഷൻ ഡിപ്രഷൻ എന്നിവയുടെ ഭാഗമായി തലമുടി ധാരാളമായി കൊഴിഞ്ഞുപോകാം.
മറ്റു ചിലർക്ക് ചില രോഗങ്ങളുടെ ഭാഗമായി തലമുടി കൊഴിയുന്നത് കാണാറുണ്ട്. ചുരുക്കം ചില ആളുകൾക്കെങ്കിലും ചില മരുന്നുകൾ കഴിക്കുന്നതിന് ആഫ്റ്റർ എഫക്ട് ആയി മുടികൊഴിച്ചിൽ അനുഭവപ്പെടാം. ഏത് തരത്തിലാണ് എങ്കിലും നിങ്ങളുടെ മുടികൊഴിച്ചിലിന് പരിഹരിക്കുന്നതിന് വേണ്ടി വീണ്ടും മരുന്നുകൾ കഴിക്കുന്നത് അത്ര ഉചിതമായ കാര്യമല്ല. എന്നാൽ നിങ്ങളുടെ വീട്ടിൽ നിങ്ങൾക്ക് .
തന്നെ തയ്യാറാക്കി എടുക്കാവുന്ന ചില നാടൻ പ്രയോഗങ്ങൾ കൊണ്ട് നിങ്ങളുടെ മുടി കൊഴിച്ചിൽ പൂർണമായും ഇല്ലാതാക്കാം. നിങ്ങൾ വീട്ടിൽ കറി വയ്ക്കാനായി വാങ്ങുന്ന ചെറുപയർ ആണ് ഇതിനുവേണ്ടി ഉപയോഗിക്കേണ്ടത്. പലർക്കും ഇത് അറിവുള്ള കാര്യമാണ് എങ്കിലും പലരും ഇതിന്റെ തെറ്റായ രീതിയിലാണ് ഉപയോഗിക്കാറുള്ളത്. ചെറുപയർ പൊടി കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നത്.
പലപ്പോഴും ദുർഗന്ധം ഉണ്ടാകാൻ കാരണമാകാറുണ്ട്. എന്നാൽ ചെറുപയർ വെള്ളത്തിൽ കുതിർത്തിയെടുത്ത ശേഷം അരച്ച് പേസ്റ്റ് ആക്കി ഉപയോഗിക്കുന്നതാണ് ഉത്തമം. ചെറുപയർ അരയ്ക്കുന്നതിന് വേണ്ടി കട്ടിയുള്ള കഞ്ഞിവെള്ളം ഉപയോഗിക്കാം. ഇവ രണ്ടും നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത ശേഷം കുളിക്കുന്നതിനു മുൻപായി തലയിൽ നല്ലപോലെ പുരട്ടി മസാജ് ചെയ്യുക. ശേഷം നിങ്ങൾക്ക് സാധാരണ രീതിയിൽ തന്നെ കുളിക്കാവുന്നതാണ്. ഷാമ്പു സോപ്പ് എന്നിവ തലയിൽ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. തുടർന്ന് വീഡിയോ മുഴുവനായും കാണുക.