മുഖ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും മുഖത്തെ ചർമ്മത്തിന് കാന്തി വർധിപ്പിക്കുന്നതിനും നിങ്ങൾക്ക് പല രീതിയിലുള്ള മാർഗങ്ങളും പരീക്ഷിച്ചു ശീലം ഉണ്ടായിരിക്കും. എന്നാൽ പാർലറുകളിലും മറ്റും പോയി ഇതിനുവേണ്ടി ഒരുപാട് പണം ചെലവഴിക്കുന്ന ആളുകളാണ് എങ്കിൽ നിങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ അധികം ചിലവില്ലാതെ നിങ്ങളുടെ വീട്ടിൽ തന്നെ ചില മാർഗ്ഗങ്ങൾ പരീക്ഷിക്കാം.
പലപ്പോഴും പണം ചെലവാക്കി പാർലറുകളിലും മറ്റും പോയി ചെയ്യുന്ന കെമിക്കൽ ട്രീറ്റ്മെന്റുകൾ നിങ്ങളുടെ മുഖത്തിന്റെ സൗന്ദര്യം പെട്ടെന്ന് വർദ്ധിപ്പിക്കും എങ്കിലും പിന്നീട് പലതരത്തിലുള്ള സൈഡ് എഫക്ടുകളും ഇതിന്റെ ഭാഗമായി ഉണ്ടാകാൻ ഇടയുണ്ട്. എന്നാൽ നാച്ചുറൽ ആയ മാർഗങ്ങൾ പരീക്ഷിക്കുന്നതിനായി നിങ്ങളുടെ വീട്ടിലെ അടുക്കളയിൽ തന്നെയുള്ള വസ്തുക്കൾ ആണ് ഉപയോഗിക്കുന്നത് .
എങ്കിൽ മറ്റു ചിലവുകൾ ഒന്നും ഉണ്ടാകില്ല. നിങ്ങളുടെ വീട്ടിൽ കറ്റാർവാഴ ചെടി ഉണ്ടെങ്കിൽ അതിൽ നിന്നും ഒരു തണ്ട് കറ്റാർവാഴയും ചെറിയ ഒരു കഷണം കുക്കുമ്പറും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ തേൻ ഒരു ടീസ്പൂൺ ചെറുനാരങ്ങ നീര് ഒരു ടീസ്പൂൺ അളവിൽ തന്നെ മഞ്ഞൾപൊടിയും ചേർത്ത് നല്ലപോലെ യോജിപ്പിക്കാം. ശേഷം അല്പം ഹരിപ്പൊടിയോ കടലപ്പൊടിയോ ചേർത്തു കൊടുത്ത്.
നല്ലപോലെ പേസ്റ്റ് രൂപമാക്കി എടുക്കാം. ഇങ്ങനെ തയ്യാറാക്കിയ മിക്സ് നിങ്ങളുടെ മുഖത്ത് പ്രയോഗിക്കുന്ന മുൻപ് ചെറിയ ചൂടുള്ള വെള്ളത്തിൽ മുക്കിയെടുത്ത ടവൽ മുഖത്ത് ഒന്ന് തുടച്ചെടുക്കുക. മുഖത്ത് ഈ പാക്ക് ഉപയോഗിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. ഇതിന് പിന്നാലെ ഒരു ഐസ്ക്യൂബ് എടുത്ത് മുഖത്ത് നല്ലപോലെ മസാജ് ചെയ്യുക. കൂടുതൽ അറിവിനായി വീഡിയോ കണ്ടു നോക്കൂ.