വേദനകൾ എന്നത് ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും ഉണ്ടാകാവുന്നതാണ്. നിങ്ങളുടെ ശരീരത്തിൽ പല ഭാഗങ്ങളിലും ഉണ്ടാകുന്ന വേദനകളുടെ കാരണങ്ങളും പലപ്പോഴും വ്യത്യസ്തങ്ങളായിരിക്കും. ചിലർക്ക് ഡിസ്കിന്റെ കമ്പ്ലൈന്റ് കൊണ്ട് ശരീരത്തിൽ നട്ടെല്ല് വേദന കാലുവേദന പുറംവേദന എന്നിങ്ങനെ അനുഭവപ്പെടും. മറ്റു ചിലർക്ക് വാതരോഗത്തിന്റെ ഭാഗമായി ശരീരത്തിന്റെ പല ഭാഗങ്ങളിലും .
വേദന ഉണ്ടാകാം. ഇത്തരത്തിലുള്ള വേദനകൾ എല്ലാം വ്യത്യസ്തമാണെങ്കിലും വേദനയുടെ കാഠിന്യം മിക്കപ്പോഴും ഒരുപോലെ ആയിരിക്കും. നിങ്ങളുടെ ശരീരത്തിലും ഇത്തരത്തിലുള്ള വേദനകൾ അനുഭവപ്പെടുമ്പോൾ ഇതിനെ തീർച്ചയായും മരുന്നുകൾ കഴിക്കുന്നവർ ആയിരിക്കും. എന്നാൽ വേദന വരുമ്പോഴേ പലതരത്തിലുള്ള മരുന്നുകളും വാങ്ങി കഴിക്കുന്ന ശീലം ഉള്ളവർ ഒന്നു മനസ്സിലാക്കുക .
ഇത് നിങ്ങളുടെ ശരീരത്തിൽ മറ്റു പല പ്രശ്നങ്ങൾക്കും കാരണമാകാം. എന്നാൽ പ്രകൃതിയിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്ന വരദാനങ്ങളാണ് ചില മരുന്നുകൾ. ഈ മരുന്നുകൾ പ്രകൃതിദത്തമായ രീതിയിൽ തന്നെ നിങ്ങളുടെ ശരീരത്തിൽ ഉപയോഗിക്കുമ്പോൾ പെട്ടെന്ന് തന്നെ പരിഹാരമായി മാറും. ഇത്തരത്തിൽ നിങ്ങളെ ശരീരത്തിലെ വേദനകളെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ് എരിക്കിന്റെ ഇല. എരിക്കിന്റെ ഇല അഞ്ചോ ആറോ എണ്ണം എടുത്ത് ചെറുതായി ചീന്തി ഒരു ചീനച്ചട്ടിയിലേക്ക് ഇടുക.
ഇതിലേക്ക് രണ്ടോ മൂന്നോ കുരുമുളകിന്റെ ഇല കൂടി ചേർക്കാം. ഇത് മുങ്ങിക്കിടക്കുന്ന രീതിയിൽ ഇതിലേക്ക് കടുകെണ്ണ ഒഴിച്ചു കൊടുക്കാം. മുറിവെണ്ണയാണ് എങ്കിലും പ്രശ്നമില്ല. ഇത് നല്ലപോലെ തിളപ്പിച്ച ശേഷം ഇല കരിഞ്ഞു തുടങ്ങുമ്പോൾ തീ ഓഫാക്കി ഇലയിൽ നിന്നും ഉള്ള എണ്ണ പൂർണമായും കൈകൊണ്ട് ഞെരടി പിഴിഞ്ഞ് എടുക്കുക. ശരീരത്തിന്റെ ഏതു ഭാഗത്തു വേദന അനുഭവപ്പെട്ടാലും ഈ എണ്ണ ഉപയോഗിക്കാം. തുടർന്നും കൂടുതൽ അറിവിനായി വീഡിയോ കണ്ടു നോക്കൂ.