പഴം തിന്നു കഴിഞ്ഞാൽ അതിന്റെ തൊലി കളയുക എന്നല്ലാതെ മറ്റൊന്നും നമ്മൾ ആരും തന്നെ ചിന്തിക്കാറില്ല. എന്നാൽ ഈ പഴത്തൊലിനെ ഒരുപാട് ഗുണങ്ങൾ ഉണ്ട് എന്നതാണ് വാസ്തവം. കൃത്യമായി ഏതൊരു വസ്തുവിനെയും ഉപയോഗിക്കുന്നത് നിങ്ങളുടെ ശരീരത്തിനും ജീവിതത്തിനും പലപ്പോഴും ഗുണപ്രദമായി മാറാം. ഇത്തരത്തിൽ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായി ഉപയോഗിക്കാവുന്ന ഒന്നാണ്.
പഴത്തൊലി. ഇനിയെങ്കിലും പഴം തിന്നു കഴിഞ്ഞാൽ ഇതിന്റെ തൊലി വെറുതെ വലിച്ചെറിഞ്ഞ് കളയരുത്. മുഖത്ത് ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എന്നിങ്ങനെയുള്ള പാടുകളെല്ലാം മാറി കിട്ടുന്നതിന് പഴത്തൊലി ഏറ്റവും ഗുണപ്രദമായ രീതിയിൽ ഉപയോഗിക്കാം. ഇതിനായി പഴത്തൊലിയിൽ നിന്നും ചെറിയ ഒരു ഭാഗം മാത്രം മുറിച്ചെടുത്ത് ഇതിലേക്ക് അരിപ്പൊടിയോ പഞ്ചസാരയോ ഇട്ടു കൊടുക്കാം.
ശേഷം ഇത് നിങ്ങളുടെ മുഖത്ത് ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗങ്ങളിൽ നല്ലപോലെ സ്ക്രബ് ചെയ്തു കൊടുക്കണം. ഇങ്ങനെ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ ഈ പാടുകളെല്ലാം മാറി കൂടുതൽ മിനുസമുള്ള ചർമം ലഭിക്കും. ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും മാത്രമല്ല മുഖത്തുണ്ടാകുന്ന പല പാടുകളും ഇല്ലാതാക്കാനും മുഖത്തെ അഴുക്ക് കളഞ്ഞ് മുഖം കൂടുതൽ തിളക്കം ഉള്ളത് ആക്കുന്നതിനും പഴത്തൊലി മുഖത്ത് നല്ലപോലെ മസാജ്.
ചെയ്തു കൊടുക്കാം. ചർമ്മത്തിനുവേണ്ടി മാത്രമല്ല നിങ്ങളുടെ വീട്ടിലുള്ള ചെടികൾക്കും ഇത് വളം ആയി ഉപയോഗിക്കാം. ഇതിനായി പഴത്തൊലി രണ്ടോ മൂന്നോ ദിവസം വെള്ളത്തിൽ ഇട്ടുവയ്ക്കുക ഇതിലേക്ക് അല്പം മുട്ടത്തൊണ്ട് പൊടിച്ചതും കൂടി ചേർത്തു കൊടുക്കുകയാണെങ്കിൽ പെട്ടെന്ന് ഇത് ദ്രവിച്ചു കിട്ടും. ശേഷം ഇത് ചെടികളുടെ താഴെ ഇട്ടു കൊടുക്കാം. തുടർന്ന് കൂടുതൽ അറിയാനായി വീഡിയോ തുറന്ന് കാണുക.