ശാരീരികമായി ഒരുപാട് തരത്തിലുള്ള അസ്വസ്ഥതകൾ നാം ഇന്ന് അനുഭവിക്കുന്നുണ്ട്. പ്രധാനമായും ഈ അസ്വസ്ഥതകൾ ചിലപ്പോഴൊക്കെ ജീവിക്കാൻ തന്നെ മടുപ്പ് തോന്നുന്ന അവസ്ഥയിലേക്ക് എത്തിക്കാം. നിങ്ങളുടെ ശരീരത്തിലും ഇത്തരത്തിലുള്ള അസ്വസ്ഥതകൾ തോന്നുമ്പോൾ ഒരു ഡോക്ടറുടെ സഹായം തേടുക തന്നെയാണ് ചെയ്യേണ്ടത്. പലപ്പോഴും നാം ചെയ്യുന്ന സ്വയം ചികിത്സകൾ നിങ്ങളെ കൂടുതൽ.
രോഗാവസ്ഥയിലേക്ക് എത്തിക്കാനുള്ള സാധ്യതകളുണ്ട്. എങ്കിലും ചില പൊടിക്കൈകൾ നിങ്ങളുടെ ശരീരത്തിലെ വേദനകളും പ്രശ്നങ്ങളും ഇല്ലാതാക്കുന്നതും കാണുന്നു. പ്രധാനമായും നിങ്ങളുടെ കാലുകൾക്ക് ഉണ്ടാകുന്ന വേദനയെക്കുറിച്ച് അറിയാം. ഒരു മനുഷ്യ ശരീരത്തിന്റെ ഭാരം മുഴുവൻ താങ്ങിനിർത്തുന്നത് കാലുകളാണ്. അതുകൊണ്ടുതന്നെ കാലുകൾക്ക് വേദന ഉണ്ടായില്ല എങ്കില് അതിശയം ഉള്ളൂ.
ശരീരഭാരം വർദ്ധിക്കും തോറും കാലുകൾക്കുള്ള പ്രഷർ കൂടി വരുന്നു. അതുകൊണ്ടുതന്നെ ഉപ്പൂറ്റി വേദന ഇന്ന് ആളുകൾക്ക് സ്വാഭാവികമായും തന്നെ സംഭവിക്കുന്നു. നിങ്ങളുടെ കാലുകളിലും ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകുന്നുണ്ടെങ്കിൽ ഇത് ശരീരഭാരം കൊണ്ടാണോ യൂറിക്കാസിഡ് കൂടുന്നത് കൊണ്ടാണ് മറ്റേതെങ്കിലും കാരണങ്ങൾ കൊണ്ടാണ് എന്നത് തിരിച്ചറിയുക. ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകുമ്പോൾ വളരെ നിസ്സാരമായി നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ചില മാർഗങ്ങളുണ്ട്.
ഇതിനായി നിങ്ങൾക്കും വീട്ടിൽ ചില മാർഗങ്ങൾ പ്രയോഗിക്കാം. ആദ്യമായി എരിക്കിന്റെ ഇലയാണ് ഉപയോഗിക്കേണ്ടത്. ഒന്നോ രണ്ടോ ഇക്കിന്റെ ഇല നല്ലപോലെ ചൂടാക്കിയ ശേഷം ചെറുതായി നുറുക്കി ഒരു കിഴി പോലെ കെട്ടി നിങ്ങളുടെ കാലിൽ വേദനയുള്ള ഭാഗങ്ങളിൽ ചൂടുപിടിക്കാം. ഉലുവ അരച്ച് കർപ്പൂരാദി തൈലത്തിൽ മിക്സ് ചെയ്ത് ഒരു ലേപനം എന്ന രീതിയിൽ കാലിൽ പുരട്ടി ഇടാം. തണുത്തതും ചൂടുള്ളതുമായ ബാഗുകൾ കാലിനടിയിൽ മാറിമാറി പിടിക്കാം. തുടർന്ന് കൂടുതൽ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ.