നവരാത്രിയുടെ അഞ്ചാം ദിവസമാണ് നാളത്തെ ദിവസം. നാളത്തെ ദിവസത്തിൽ നാം പ്രത്യേകമായി ഓർമിക്കുന്നത് ദേവിയുടെ സ്കന്ദമാതാരൂപമാണ്. സ്‌കന്ത പുത്രനായ കാർത്തികെയന്റെ സുബ്രഹ്മണ്യസ്വാമിയുടെ അമ്മ എന്ന രൂപത്തിലാണ് ദേവിയെ നാളത്തെ ദിവസം വണങ്ങുന്നത്. രണ്ട് കൈകളിലും താമരപ്പൂ പിടിച്ചുകൊണ്ട് സുബ്രഹ്മണ്യനെ മലയിലെത്തി ലാളിക്കുന്ന അമ്മയുടെ രൂപമാണ് ദേവി.
മാതൃസ്നേഹം വഴിഞ്ഞു പോകുന്ന ഈ രൂപത്തിൽ നിന്നും തന്നെ മക്കളുടെ നന്മയ്ക്കുവേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കാനുള്ള ദിവസമാണ് എന്ന് മനസ്സിലാക്കാം. നിങ്ങളുടെ മക്കളോടൊപ്പം നാളത്തെ ദിവസം നിലവിളക്കിലേക്ക് തിരിയിരിക്കുകയാണ് എങ്കിൽ അത് ദിവസം മുതൽ അവരുടെ ജീവിതത്തിൽ കൂടുതൽ ഐശ്വര്യങ്ങളും നിലനിൽക്കാൻ സഹായിക്കും. മക്കളുടെ ജീവിത ഉയർച്ചയ്ക്കും നിലവാരം.
വളരുന്നതിനും വേണ്ടിയും അവരുടെ സാമ്പത്തികവും ഐശ്വര്യവുമായ ഉയർച്ച നേടിയെടുക്കുന്നതിനും വേണ്ടി ദേവിയെ ഇങ്ങനെ ആരാധിക്കണം. 5 തിരികൾ ഇട്ട് നിലവിളക്ക് കത്തിക്കണം എന്നാണ് പറയപ്പെടുന്നത്. നിലവിളക്കിൽ നെയ്യ് ഒഴിച്ചു കൊണ്ട് കത്തിക്കാൻ സാധിക്കുകയാണ് എങ്കിൽ കൂടുതൽ ഐശ്വര്യങ്ങൾ വരും. സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്നതിനു മുൻപായി ദേവി ചിത്രത്തിനു.
മുൻപിൽ ചുവന്ന നിറത്തിലുള്ള പൂക്കൾ സമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്യാം. ഒപ്പം സ്കന്ദ മാതാവേ നമ എന്ന മന്ത്രവും 21 തവണ ഉരുവിടണം. പ്രധാനമായും മക്കളുടെ ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകുന്നതിനും ആഗ്രഹ സഫലികരണത്തിനുമായി ഈ ദിവസം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ദേവിയുടെ മാതൃത്വം തുളുമ്പുന്ന ഈ ചിത്രം നിങ്ങളുടെ വീട്ടിൽ ഇല്ല എങ്കിൽ ദേവിയുടെ ഏത് ചിത്രമാണ് ഉള്ളത് അതിനുമുൻപിൽ നില വിളക്ക് കൊളുത്തി വെച്ച് നിങ്ങൾക്ക് പ്രാർത്ഥിക്കാം.