മദ്യപാന ശീലമുള്ള ആളുകൾക്ക് മാത്രം ആദ്യകാലങ്ങളിൽ കണ്ടുവന്നിരുന്ന ഒരു രോഗാവസ്ഥയാണ് ഫാറ്റി ലിവർ. എന്നാൽ ഇന്ന് ഫാറ്റി ലിവർ ഉണ്ടാകുന്നതിന് മദ്യപാനശീലം ഉണ്ടാകണമെന്ന് ഒരു നിർബന്ധവും ഇല്ല. കാരണം മദ്യത്തേക്കാൾ അപകടകാരിയായ ചില ഭക്ഷണപദാർത്ഥങ്ങൾ ഇന്ന് നാം നിത്യജീവിതത്തിൽ ഉപയോഗിക്കുന്നു എന്നതാണ്. ഇത്തരത്തിൽ അമിതമായി കൊഴുപ്പ് അടങ്ങിയ ചില ഭക്ഷണപദാർത്ഥങ്ങൾ.
കഴിക്കുന്നത് മൂലം ഇത് നിങ്ങളുടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയുണ്ടാകും. ഇങ്ങനെ കൊഴുപ്പ് അമിതമായി ശരീരത്തിൽ അടഞ്ഞു കൂടുമ്പോൾ ഇത് അമിതവണ്ണത്തിന് കാരണമാകാറുണ്ട്. മാത്രമല്ല ഈ കൊഴുപ്പ് നിങ്ങളുടെ കരളിനെ കേന്ദ്രീകരിച്ച് അടഞ്ഞു കൂടുമ്പോഴാണ് ഇത് ഫാറ്റി ലിവർ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നത്.
കരളിന് ചുറ്റുമായി ഒരു ആവരണം എന്ന രീതിയിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും പിന്നീട് കരളിനേക്കാൾ കൂടുതൽ ഭാരത്തിലേക്ക് കൊഴുപ്പ് മാറുകയും ചെയ്യുമ്പോൾ ഇത് ഫാറ്റി ലിവറിന് കാരണമാകും. ആദ്യത്തെ രണ്ട് സ്റ്റേജിൽ മാത്രമാണ് ഫാറ്റി ലിവർ എന്ന അവസ്ഥയെ നമുക്ക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ പ്രതിരോധിക്കാൻ സാധിക്കുന്നത്. എന്നാൽ രണ്ടു സ്റ്റേജുകൾക്കു ശേഷം വരുന്ന ലിവർ സിറോസിസ്.
എന്ന അവസ്ഥയിലേക്ക് മാറിയാൽ പിന്നീട് തിരിച്ചുപിടിക്കാൻ ആകാത്ത വിധം നിങ്ങളുടെ കരൾ നശിച്ചിരിക്കും. അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളും ഇന്ന് ഹോട്ടൽ ഭക്ഷണങ്ങളും ജങ്ക് ഫുഡുകളും കഴിക്കുന്നതിന്റെ ആഫ്റ്റർ എഫക്ട് ആയും നിങ്ങൾക്ക് ഫാറ്റി ലിവർ ഉണ്ടാകാം. ഭക്ഷണക്രമത്തിൽ അല്പം കൂടുതൽ ശ്രദ്ധ കൊടുക്കുക എന്നത് ഓരോ വ്യക്തിയും നിത്യജീവിതത്തിൽ ശ്രദ്ധിക്കണം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ വരാതിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്.