ആരോഗ്യപരമായ കാര്യങ്ങളിൽ ഇന്ന് ആളുകൾക്കുള്ള അറിവ് വളരെയധികം വർദ്ധിച്ചു വരുന്ന കാലഘട്ടമാണ്. എന്നാൽ പഴമക്കാർ ഈ കാര്യത്തിൽ ഒട്ടും പുറകിൽ ആയിരുന്നില്ല. ശാസ്ത്രീയമായ രീതിയിൽ അല്ല എങ്കിലും അവരുടെ അറിവിന്റെ പരിമിതികളിൽ നിന്നുകൊണ്ടുതന്നെ ഒരുപാട് പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ ശരീരത്തിൽ ഉണ്ടാകുന്ന പല അവസ്ഥകൾക്കും അവർ മാർഗമായി.
കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന എത്ര വലിയ രോഗങ്ങൾക്കും ഒരു പ്രതിവിധിയായി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു പ്രകൃതിദത്ത മാരകമാണ് പേര. പേരമരം നിങ്ങളുടെ വീടിന്റെ ചുറ്റുമുണ്ട് എങ്കിൽ ഇനി ഒരിക്കലും ഇതിനെ ഒരു നിസ്സാര മരമായി കരുതേണ്ട. കാരണം ഈ മരത്തിന്റെ ഇലയും കായും നിങ്ങൾക്ക് ഒരുപോലെ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു.
പ്രത്യേകിച്ച് പ്രമേഹം പോലുള്ള അവസ്ഥകൾ ഉള്ള ആളുകളാണ് എങ്കിൽ ദിവസവും പേരയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. കൊളസ്ട്രോൾ ബ്ലഡ് പ്രഷർ എന്നിവയെ നിയന്ത്രിക്കാനും പേരയില തിളപ്പിച്ച വെള്ളം ഉപകാരപ്രദമാണ്. ധാരാളമായി വിറ്റാമിൻ സി അടങ്ങിയ പഴവർഗങ്ങൾ കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും .
എന്ന് നമുക്ക് അറിവുണ്ട്. എന്നാൽ ഇതിനുവേണ്ടി ഓറഞ്ച് നാരങ്ങ പോലുള്ള പഴവർഗ്ഗങ്ങൾ പണം കൊടുത്തു വാങ്ങുന്ന ശീലമാണ് നമുക്കുള്ളത്. നമ്മുടെ തൊടിയിലും പറമ്പിലും നിൽക്കുന്ന പേരമരത്തിൽ നിന്നും ദിവസവും ഒരു പേരക്ക പറിച്ചു കഴിച്ചാൽ തന്നെ ഇത്രയും ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ട്. ധാരാളമായി വിറ്റാമിൻ സി പൊട്ടാസ്യം എന്നിങ്ങനെ ആവശ്യമായ ഘടകങ്ങൾ എല്ലാം തന്നെ അടങ്ങിയ ഒരു അത്ഭുത പഴമായി തന്നെ പേരയെ കരുതാം.