ശരീരത്തിന് ഭാരം ഇത്രമാറിയിതമായി വർദ്ധിക്കുംതോറും രോഗങ്ങളുടെ എണ്ണവും വർധിച്ചുവരുന്നത് കാണാനാകും. നിങ്ങളുടെ ശരീരത്തെ ഒരു രോഗിയാക്കി മാറ്റുന്നത് നിങ്ങളുടെ ജീവിതശൈലി തന്നെയാണ് എന്നതാണ് വാസ്തവം. പ്രത്യേകിച്ചും ബിഎംഐ ലെവൽ ആണ് ഒരു വ്യക്തിയുടെ ശരീരഭാരം കൃത്യമാണോ എന്ന് കണക്കാക്കാനായി ഉപയോഗിക്കുന്ന അളവുകോൽ.
എന്നാൽ ഇതിൽ പറയുന്നേക്കാൾ കൂടുതലായി നിങ്ങളുടെ ശരീരത്തിന് ഭാരം ഉണ്ട് എങ്കിൽ തീർച്ചയായും ഇത് ക്രമപ്പെടുത്തുക തന്നെ വേണം. ഒരു വ്യക്തിയുടെ ഉയരത്തിനനുസരിച് അയാൾക്ക് എത്ര ഭാരം വരാം എന്ന് ഒരു കണക്കാണ് ബിഎംഐ വഴി ചിട്ടപ്പെടുത്തുന്നത്. ശരീരഭാരം വർധിക്കുന്നത് അല്പം സിമ്പിൾ ആയ കാര്യമാണ് എന്ന് ചിന്തിക്കാമെങ്കിലും ഇത് ഒരു തരി പോലും കുറയ്ക്കുക എന്നത് അല്പം പ്രയാസം.
തന്നെയാണ്. മിക്കപ്പോഴും നമ്മുടെ ഭക്ഷണം തന്നെയാണ് ഇത്തരത്തിലുള്ള ശരീരഭാരം വർദ്ധിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നത്. അതുകൊണ്ട് ശരീരഭാരം കുറയ്ക്കണം എങ്കിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ഭക്ഷണ കാര്യത്തിൽ തന്നെയാണ്. ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും കാർബോഹൈഡ്രേറ്റിന്റെ അളവ് എത്രത്തോളം നിങ്ങൾക്ക് കുറയ്ക്കാൻ സാധിക്കുമോ.
അത്രയും പെട്ടെന്ന് നിങ്ങളുടെ ശരീരത്തിന് തൂക്കവും കുറയുന്നത് കാണാം. നിങ്ങൾക്ക് ഒരു എളുപ്പ മാർഗമായി രാത്രിയിൽ കഴിക്കുന്ന ഭക്ഷണം ഒഴിവാക്കി പകരം ഏതെങ്കിലും ഒരു സലാഡ് മാത്രം കഴിച്ച് കിടന്നുറങ്ങുക. ഇങ്ങനെ തുടർച്ചയായി രണ്ടാഴ്ച ചെയ്താൽ തന്നെ ശരീരത്തിന്റെ ഭാരം വലിയതോതിൽ കുറഞ്ഞത് മനസ്സിലാക്കാം. വിശക്കുന്ന സമയങ്ങളിൽ എല്ലാം വെള്ളമെടുത്ത് കുടിച്ചാൽ തന്നെ ശരീരത്തിന്റെ വിശപ്പ് കുറയുന്നതും കാണാം. അമിതമായി കൊഴുപ്പുള്ളതും പുറമെനിന്നും വാങ്ങി കഴിക്കുന്നതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.