തലമുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി എന്ന കാച്ചി ഉപയോഗിക്കുന്ന പലരെയും കണ്ടിട്ടുണ്ടാകും. എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിൽ എണ്ണ കാച്ചുന്ന സമയത്ത് ഒരുപാട് തെറ്റുകൾ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നു. തെറ്റുകൾ ഉണ്ടാകുമ്പോൾ നിങ്ങളുടെ മുടിക്ക് നിങ്ങൾ പ്രതീക്ഷിച്ചതിന്റെ നേരെ വിപരീതമായ ഒരു റിസൾട്ട് ആണ് കിട്ടുക.
മുടി വളരണം എന്ന് കരുതി നിങ്ങൾ എണ്ണ തേച്ചാൽ പലപ്പോഴും മുടികൊഴിഞ്ഞു പോകാനുള്ള കാരണമായി അത് മാറും. അതുകൊണ്ടുതന്നെ എപ്പോഴും എണ്ണ കാച്ചി ഉപയോഗിക്കുന്ന ശീലമുള്ളവരാണ് എങ്കിൽ അതിന്റെ അടിസ്ഥാനം അറിഞ്ഞ് മാത്രം എണ്ണ കാചുക. പ്രത്യേകിച്ചും ശരീരത്തിന്റെ ഏതെങ്കിലും തരത്തിലുള്ള വേദനകളും ശരീരത്തിന് മോയ്സ്ചറൈസേഷൻ കിട്ടുന്നതിനുവേണ്ടി ആണ് .
എണ്ണ കാച്ചി ഉപയോഗിക്കുന്നത് എങ്കിൽ ഇതിനുവേണ്ടി എള്ളെണ്ണ ഉപയോഗിക്കുന്നതാണ് ഉത്തമം. എന്നാൽ നിങ്ങളുടെ തലമുടിയുടെ ആരോഗ്യത്തിന് വേണ്ടിയുള്ള എണ്ണയാണ് ഉപയോഗിക്കുന്നത് എങ്കിൽ ഇതിനുവേണ്ടി വെളിച്ചെണ്ണ തന്നെ ഉപയോഗിക്കണം. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എണ്ണ കാച്ചാനായി കണ്ണിൽ കണ്ടതെല്ലാം തന്നെ പറിച്ചിട്ട് ഉപയോഗിക്കരുത്.
കൃത്യമായി ഉഷ്ണവീര്യം ഉള്ളതും ശീത വീര്യമുള്ളതുമായ വസ്തുക്കളുണ്ട് ഇവ തിരിച്ചറിഞ്ഞ് മാത്രം എണ്ണ ഉണ്ടാക്കുക. കറിവേപ്പിലയും ചെമ്പരത്തിയുടെ ഇലയും ഒരുമിച്ച് ഇടുന്നത് ദോഷമാണ്. ചെമ്പരത്തി ഇലയും ചെമ്പരത്തിപ്പൂക്കളും അല്പം കഞ്ഞുണ്ണിയും ചേർത്ത് എണ്ണ കാച്ചുകയാണ് എങ്കിൽ തലമുടി നല്ല കരുത്തോടെ വളരും. ഇവയെല്ലാം അരച്ച് നല്ല പേസ്റ്റ് രൂപമാക്കി ഇതിലേക്ക് 400 മില്ലി എണ്ണ ഒഴിച്ച് ശേഷം ഒന്നര ലിറ്റർ വെള്ളം കൂടി ഒഴിച്ച് നല്ലപോലെ ഇളക്കിയശേഷം അടുപ്പ് കത്തിച്ച് കാച്ചി എടുക്കുക.