മുട്ട പുഴുങ്ങി ഉപയോഗിക്കാത്ത ആളുകൾ ഉണ്ടാകില്ല. ആരോഗ്യ സംരക്ഷണത്തിനും ആരോഗ്യം വർദ്ധിപ്പിക്കുന്നതാണ് ദിവസവും നിങ്ങൾക്ക് മുട്ട കഴിക്കാം. എന്നാൽ പലപ്പോഴും ഇങ്ങനെ മുട്ട പുഴുങ്ങി ഉപയോഗിക്കുന്ന സമയത്ത് ഇതിന്റെ തൊണ്ടു വിളിക്കുക എന്നത് പലർക്കും പ്രയാസകരമായിരിക്കും. ചിലപ്പോഴൊക്കെ മുട്ടത്തുണ്ട് പൊളിക്കുന്ന സമയത്ത് മുട്ടയുടെ വെള്ള ഭാഗം കൂടി പൊളിഞ്ഞു പോരുന്ന അവസ്ഥകൾ.
കാണാറുണ്ട്. വളരെ എളുപ്പത്തിൽ ഇത്തരത്തിൽ തൊലി പൊളിഞ്ഞു പോരാത്ത രീതിയിൽ തന്നെ തൊണ്ട് മാത്രമായി നമുക്ക് പൊട്ടിച്ചെടുക്കാൻ സാധിക്കും. ഇത് നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ കഴിയുന്ന ഒരു മാർഗമാണ്. മുട്ട പുഴുങ്ങാൻ ഇടുന്ന സമയത്തും അല്പം ഒന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. ചുരുക്കം ചില ആളുകളെങ്കിലും മുട്ട പുഴുങ്ങുന്നതിനു വേണ്ടി ഉപയോഗിക്കുന്ന മാർഗ്ഗം.
തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്കാണ് മുട്ട ഇട്ടു കൊടുക്കാറുള്ളത്. എന്നാൽ പച്ച വെള്ളത്തിൽ പാത്രത്തിൽ മുട്ട കഴുകി വൃത്തിയാക്കി ഇട്ടശേഷം വേണം തിളപ്പിക്കാൻ. മുട്ടയോടു കൂടി വേണം ഗ്യാസിന് മുകളിലേക്ക് പാത്രം വയ്ക്കാൻ. ഇത്തരത്തിൽ മുട്ട വച്ച് നല്ലപോലെ തിള വന്ന ഉടനെ തന്നെ ഗ്യാസ് ഓഫാക്കാം. ശേഷം ഇതിലേക്ക് തണുത്ത വെള്ളം ഒഴിച്ചു കൊടുക്കാം.
ഫ്രിഡ്ജിൽ വച്ച് വെള്ളമാണ് ഒഴിക്കുന്നത് എങ്കിൽ കൂടുതൽ ഉത്തമം. ഇങ്ങനെ ചെയ്യുന്ന സമയത്ത് മുട്ട തൊണ്ടിനുള്ളിൽ ഉള്ള വെളുത്ത പാട തൊണ്ടിൽ ഒട്ടിപ്പിടിക്കും. അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ മുട്ടയുടെ തൊണ്ട് പൊളിച്ചടുക്കാനും കഴിയും. പല രീതികളും പ്രയോഗിച്ച് മടുത്തു കഴിഞ്ഞവർക്ക് ഇനി ഈ രീതിയിൽ ഒന്ന് മുട്ടത്തൊണ്ട് പൊളിച്ചു നോക്കാം.