ചിലപ്പോഴൊക്കെ മറ്റുള്ളവർ നമ്മളെ കളിയാക്കാനുള്ള ഒരു കാരണമായി നമ്മുടെ ചുണ്ടിനു ചുറ്റുമുള്ള കറുപ്പ് നിറം ഒരു കാരണമാകാറുണ്ട്. ഇത്തരത്തിൽ നിങ്ങളുടെ ചുണ്ടിനും ചുറ്റുമുള്ള കറുപ്പ് നിറം ഇല്ലാതാക്കാനും, ചുണ്ടുകളുടെ മനോഹാരിത വർദ്ധിപ്പിക്കാനും നിങ്ങൾക്ക് തന്നെ വീട്ടിൽ ചില കാര്യങ്ങൾ ചെയ്യാം. മറ്റു ചിലവുകൾ ഒന്നുമില്ലാതെ തന്നെ നിങ്ങളുടെ വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട്.
നിങ്ങൾക്കും ഈ ടെക്നിക്ക് പ്രയോഗിക്കാം. ഇതിനായി ഏറ്റവും ആദ്യം ആവശ്യമായിട്ടുള്ളത് ഒരു ചെറിയ ഉരുളക്കിഴങ്ങിന്റെ നീര് മിക്സി ജാറിൽ അരച്ച് പിഴിഞ്ഞെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ കടലപ്പൊടി ചേർത്തു കൊടുക്കാം കടലപ്പൊടി ഇല്ലാത്തവരാണ് എങ്കിൽ ഓട്സ് പൊടിച്ചതും ചേർത്തു കൊടുക്കാം. ഇത് നിങ്ങളുടെ മുഖത്ത് ചുണ്ടിന് ചുറ്റുമോ കറുത്ത നിറമുള്ള ഭാഗങ്ങളിൽ എല്ലാം നല്ലപോലെ സ്ക്രബ് ചെയ്തു കൊടുക്കാം.
തുടയിടുക്കിലും കക്ഷത്തിലും കാണുന്ന കറുപ്പ് നിറം പോലും ഇല്ലാതാക്കാൻ ഈ പാക്ക് സഹായിക്കും. അഞ്ച് മിനിറ്റ് വെച്ചതിനുശേഷം ഇത് തണുത്ത വെള്ളത്തിൽ കഴുകി കളയുക. നിങ്ങളുടെ ചുണ്ടുകൾ നല്ല രീതിയിൽ തന്നെ സ്ക്രബ്ബ് ചെയ്ത് എടുക്കണം. ഇതിനായി ഒരു ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ കാപ്പിപ്പൊടിയും നല്ലപോലെ മിക്സ് ചെയ്ത് ഇതിലേക്ക് ഒരു പേസ്റ്റ് രൂപം ആകാൻ.
ആവശ്യമായ വെളിച്ചെണ്ണ ചേർത്തു കൊടുക്കാം. നല്ലപോലെ ഇത് ചുണ്ടിൽ തേച്ച് സ്ക്രബ്ബ് ചെയ്യണം. ഇത് കഴുകി കളഞ്ഞശേഷം ഇതിനുമുകളിൽ അല്പം തൈരും തേനും കൂടി മിക്സ് ചെയ്ത് ഒന്ന് പുരട്ടി കൊടുക്കാം. അരമണിക്കൂറിന് ശേഷം തുടച്ചു കളഞ്ഞ് ഒരു നല്ല ലിപ്പ് ബാമൊ, ബട്ടറോ പുരട്ടിയിടാം.