രാവിലെ എഴുന്നേൽക്കുന്ന സമയത്ത് കാലിനടിയിലെ വേദന കാരണം നടക്കാൻ സാധിക്കാതെ പലപ്പോഴും നാം വിഷമിച്ചു പോകാറുണ്ട്. ഇത്തരത്തിൽ കാലിനടിയുടെ വേദന ഉപ്പുറ്റി വേദന എന്നിവയെല്ലാം ഉണ്ടാകാനുള്ള കാരണം തന്നെ നിങ്ങളുടെ ശരീരഭാരം കൂടുന്നത് ആയിരിക്കാം. ശരീരഭാരം മാത്രമല്ല പ്രായം കൂടുന്നതും ഇത്തരത്തിൽ വേദനകളുടെ ആഴം കൂട്ടാൻ കാരണമാകാറുണ്ട്.
പ്രായം കൂടുന്നതോറും ശരീരത്തെ എല്ലുകളുടെ ബലം കുറഞ്ഞുവരും. ഇത് ഭാരം താങ്ങി നിർത്തുന്ന കാലുകൾക്ക് കൂടുതൽ സ്‌ട്രെയിൻ ചെയ്യേണ്ട അവസ്ഥയിലേക്ക് എത്തിക്കുകയും ഇതുമൂലം വേദനകൾ കൂടുതലായി അനുഭവപ്പെടുകയും ചെയ്യും. അതുപോലെതന്നെ കാലിന്റെ ഉപ്പൂറ്റി ഭാഗത്ത് കാലിലെ ടാങ്കിന് എത്തുന്ന രീതിയിൽ തന്നെ ചില വള്ളികൾ പോലെ പ്രവർത്തിക്കുന്ന ഘടകങ്ങളുണ്ട്.
ഇവ അമിതമായി വലിഞ്ഞ് മുറുകുന്നതും വേദനകൾക്ക് കാരണമാണ്. എന്തുതന്നെയാണ് എങ്കിലും ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കുറയുന്നതും വേദനകൾക്ക് കാരണമാകാറുണ്ട് . നിങ്ങളുടെ ശരീരത്തിലും ഇത്തരത്തിലുള്ള വേദനകൾ കണ്ടു തുടങ്ങുമ്പോൾ തീർച്ചയായും ഒരു ഡോക്ടറുടെ സഹായം തേടുകയോ നിങ്ങൾ തന്നെ വീട്ടിൽ ഇതിനു വേണ്ട മുൻകരുതലുകൾ എടുക്കുക.
പ്രധാനമായും ഇതേയുള്ള വേദനകൾ ഉണ്ടാകുമ്പോൾ കാലുകളെ കൂടുതൽ ഫ്രീയാക്കി വിടുകയാണ് ചെയ്യേണ്ടത്. ഒരുപാട് സ്ട്രെയിൻ ചെയ്തുകൊണ്ട് നിന്ന്, നടന്നോ ജോലി ചെയ്യുന്ന ആളുകളാണ് എങ്കിൽ കാലുകൾക്ക് റസ്റ്റ് കൊടുക്കുക. ചൂടുവെള്ളത്തിലും തണുത്ത വെള്ളത്തിലും മാറിമാറി മൂന്നു മിനിറ്റ് വീദം കാലുകൾ മുക്കിവെക്കുക. ഒരു ടീസ്പൂൺ ഉലുവ പൊടിച്ചത് കർപ്പൂരായി മിക്സ് ചെയ്ത് വേദനയുള്ള ഭാഗത്ത് പുരട്ടിവെക്കാം. ശരീരഭാരം കുറയ്ക്കുന്നതും ഇതുപോലെതന്നെ ഈ വേദന കുറയ്ക്കാൻ സഹായിക്കും.