ചില ഫംഗസുകളുടെ അക്രമം കൊണ്ട് തന്നെ നിങ്ങളുടെ ശരീരത്തിൽ ചില ഭാഗങ്ങളിൽ ചൊറിച്ചിൽ ദുർഗന്ധം പോലുള്ള അവസ്ഥകൾ കാണപ്പെടാറുണ്ട്. ഇതേ അവസ്ഥ തന്നെ നിങ്ങളുടെ നഖങ്ങളുടെ ഇടയിലും വന്നു കഴിഞ്ഞാൽ പിന്നീട് ആ ഭാഗം അല്പാല്പമായി പൊടിഞ്ഞു പോകുന്നതും കാണാം. ഇങ്ങനെ നഖം പൊടിഞ്ഞു പോകുന്നതിന്റെ അടിസ്ഥാന കാരണം ഈ ഭാഗത്തുണ്ടാക്കുന്ന പുഴുക്കേടാണ്.
അഴുക്കുള്ള വെള്ളത്തിൽ കാലുകൾ ചവിട്ടി നടക്കുന്ന ആളുകളോ സോപ്പ് പത അലർജിയുള്ള ആളുകൾക്ക് ഇത്തരത്തിലുള്ള കുഴിനഖം അവസ്ഥ കാണാറുണ്ട്. നിങ്ങളുടെ കാലുകളിലും ഇത്തരത്തിലുള്ള അവസ്ഥകൾ കാണുമ്പോൾ കാലുകളുടെ വൃത്തിയെ കുറിച്ച് കൂടുതൽ ശ്രദ്ധിക്കുക. എപ്പോഴും പുറത്തേക്ക് ഇറങ്ങുമ്പോൾ ചെരുപ്പ് ധരിച്ച് മാത്രം നടക്കുക. അഴുക്കു വെള്ളത്തിൽ കാലുകൾ ചവിട്ടാനുള്ള സാഹചര്യം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.
മാത്രമല്ല പുറത്തുപോയി അകത്തേക്ക് കയറുമ്പോൾ കാലുകൾ വൃത്തിയായി കഴുകാനും മറക്കരുത്. കാലുകളിൽ ഇങ്ങനെ കുഴിതകം കുത്തുന്ന സമയത്ത് നിങ്ങൾക്ക് ഉപയോഗിക്കാവുന്ന നല്ല ഒരു പരിഹാരമാർഗ്ഗം വീട്ടിൽ തന്നെ ചെയ്യാം. ഇതിനായി തൊട്ടാൽ വാടിയുടെ ഇലയും ചെറിയ തണ്ടുകളുമാണ് ആവശ്യമായി വരുന്നത്. ഇതിലേക്ക് ഒരു സ്പൂൺ അളവിൽ മഞ്ഞൾപൊടിയും ചേർത്തു കൊടുക്കാം.
ഒപ്പം തന്നെ ഒരു നാരങ്ങയുടെ പകുതി മുറിച്ചെടുത്ത് നീര് പിഴിഞ്ഞ് ഇതിൽ ചേർത്ത് നല്ലപോലെ പേസ്റ്റ് രൂപമാക്കി അരച്ചെടുക്കാം. ഈ കുഴമ്പ് നിങ്ങളുടെ കുഴിനഖം ഉള്ള ഭാഗങ്ങളിൽ നല്ല കട്ടിയിൽ തന്നെ ഒരു തൊപ്പിപോലെ വെച്ച് കൊടുക്കുക. അരമണിക്കൂർ നേരമെങ്കിലും ഇത് അവിടെ തന്നെ വെച്ചിരുന്നാൽ തീർച്ചയായും കുഴിനഖം ഉള്ള ഭാഗങ്ങളിൽ നല്ല മാറ്റം കാണാനാകും.