നിങ്ങളുടെ വീട്ടിൽ പൂജാമുറി ഉണ്ടോ. പൂജാമുറി വരാൻ ഏറ്റവും അനുയോജ്യമായ ഭാഗം ഇതാണ്.

ഒരു കുടുംബത്തിന്റെ ഐശ്വര്യവും സമൃദ്ധിയും നിലനിൽക്കുന്ന ഏറ്റവും പ്രധാനമായും ചെയ്യേണ്ട ഒരു കർമ്മമാണ് നിലവിളക്ക് ദിവസവും രണ്ട് നേരം കത്തിക്കുക എന്നുള്ളത്. എന്നാൽ നിങ്ങൾ നിലവിളക്ക് കത്തിക്കുന്നത് വീടിന്റെ ഏത് ഭാഗത്താണ് എന്നത് പ്രധാനമാണ്. ഒരു വീട്ടിൽ ഏറ്റവും ഐശ്വര്യപൂർണ്ണമായ ഭാഗം പൂജാമുറി തന്നെയാണ്. സകല ദേവി ദേവന്മാരുടെയും സാന്നിധ്യം ഈ പൂജാമുറിയിൽ ഉണ്ടായിരിക്കും.

   

എന്നതാണ് പ്രത്യേകത. നിങ്ങളുടെ വീടിന്റെ പൂജാമുറി വടക്ക് ഭാഗത്ത് ആയിരിക്കുന്നതാണ് കൂടുതൽ സാമ്പത്തികമായ അഭിവൃതി ഉണ്ടാകാൻ സഹായിക്കുന്നത്. എന്നാൽ വീടിന്റെ കിഴക്കുഭാഗത്ത് പൂജാമുറി വരുന്നത് കൊണ്ട് തെറ്റില്ല. വടക്കും കിഴക്കും കൂടിച്ചേരുന്ന വടക്കു കിഴക്കേ മൂലയിൽ പൂജാമുറി വരുന്നു എങ്കിൽ ഏറ്റവും അനുയോജ്യം അതാണ്. ദിവസവും നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത്.

ഈ വീടിന്റെ കിഴക്ക് ഭാഗത്തേക്ക് നീക്കിവെക്കുന്നതാണ് കൂടുതൽ അനുയോജ്യം. പൂജാമുറി ഇല്ലാത്ത ആളുകളാണ് എങ്കിൽ നിങ്ങളുടെ വീടിന്റെ വടക്ക് അല്ലെങ്കിൽ കിഴക്ക് ഭാഗമായി വരുന്ന മുൻവശത്ത് കിഴക്ക് ഭാഗത്തേക്ക് അല്പം നീക്കി നിലവിളക്ക് കൊളുത്താം. രാവിലെ ഉണർന്നു കുളിച്ച് ശുദ്ധമായി നിലവിളിക്കുമ്പോൾ വിളക്കിൽ ഒരു തിരി മാത്രം ഇടാൻ ശ്രദ്ധിക്കണം.

എന്നാൽ സന്ധ്യയ്ക്ക് ഇരുട്ടുന്നതിന് മുൻപേ നിലവിളക്ക് കത്തിക്കുമ്പോൾ വിളക്കിൽ രണ്ട് തിരിയിട്ടും വേണം കത്തിക്കാൻ. നിലവിളക്ക് കത്തിച്ച് വയ്ക്കുമ്പോൾ ഒരിക്കലും വെറും നിലത്ത് വയ്ക്കാതിരിക്കുക. ഒരു താലത്തിലോ ചെറിയ സ്റ്റൂളിന് മുകളിലോ, പീടത്തിന് മുകളിലോ ആയി നിലവിളക്ക് വയ്ക്കുന്നതാണ് അനുയോജ്യം. വെറുംനിലത്ത് നിലവിളക്ക് വെച്ച് കത്തിക്കുന്നത് വലിയ ദോഷമാണ്.

Leave a Reply

Your email address will not be published. Required fields are marked *