ഒരുപാട് ആന്റി ആക്സിഡന്റുകൾ ഉള്ള ഒരു പക്ഷേ വിഭവമാണ് തൈര്. എന്നാൽ ഭക്ഷണ വിഭവമായി മാത്രമല്ല നിങ്ങളുടെ മുഖസൗന്ദര്യം വർദ്ധിപ്പിക്കാനും തൈര് പല രീതിയിലും ഉപയോഗിക്കാം. നിങ്ങളുടെ മുഖത്തുണ്ടാകുന്ന കറുത്ത പാടുകളും ഇരുണ്ട നിറവും ചർമം കൂടുതൽ മനോഹരമാക്കുന്നതിനും തൈര് നിങ്ങൾക്ക് ഒരു ദിവസവും മുഖത്ത് പ്രയോഗിക്കുക.
മറ്റുതരത്തിലുള്ള സൈഡ് എഫക്ടുകൾ ഒന്നും ഇല്ല എന്നതുകൊണ്ട് തന്നെ തൈര് ഉപയോഗിക്കുന്നത് വളരെ എഫക്ടീവായ മാർഗം ആണ്. എന്നാൽ തൈര് നിങ്ങൾ മുഖത്ത് ഉപയോഗിക്കുമ്പോൾ വെറുതെ ഉപയോഗിക്കാതെ ഇതിനോടൊപ്പം തന്നെ മറ്റു ചില വസ്തുക്കൾ കൂടി ചേർത്ത് ഉപയോഗിക്കണം. പ്രത്യേകിച്ചും നിങ്ങളുടെ മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ ആഗ്രഹത്തോടെ കൂടിയാണ് തൈര് ഉപയോഗിക്കുന്നത് .
എങ്കിൽ രണ്ട് ടീസ്പൂൺ തൈരിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർത്ത് ശേഷം അര ടീസ്പൂൺ ചെറുനാരങ്ങ നീരും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കാം. ഏറ്റവും കുറഞ്ഞത് 20 മിനിറ്റ് എങ്കിലും ഇത് മുഖത്ത് തന്നെ. ശേഷം നല്ലപോലെ തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകാം. തുടർച്ചയായി ഒരു മാസമെങ്കിലും ഇത് ചെയ്താൽ തീർച്ചയായും നിങ്ങളുടെ മുഖം വെളുത്തു മനോഹരമാകും.
ഇങ്ങനെ മാത്രമല്ല തൈരിലേക്ക് അര ടേബിൾസ്പൂൺ ക്യാരറ്റ് അരച്ച് പേസ്റ്റ് ആക്കിയത് ചേർത്ത് മുഖത്ത് ഉപയോഗിക്കുന്നതും ഗുണം നൽകും. തൈരും കറ്റാർവാഴ ജെല്ലും മിക്സ് ചെയ്ത് ഉപയോഗിക്കുന്നതും ഒരുതരത്തിൽ പ്രയോജനകരമാണ്. മഞ്ഞൾപ്പൊടി മിക്സ് ചെയ്ത് ഉപയോഗിക്കുന്നതും മുഖത്തിന്റെ മനോഹാരിത വർധിപ്പിക്കാൻ സഹായിക്കും. ഇങ്ങനെ പല രൂപത്തിൽ ഉപയോഗിക്കാമെങ്കിലും ഇതിലെ പ്രധാന കഥാപാത്രം തൈര് തന്നെയാണ് മറക്കരുത്.