നടുവിൽ നിന്നും കാലിലേക്ക് ഇറങ്ങുന്ന വേദനയാണോ നിങ്ങളുടെ പ്രശ്നം. ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ ഈ വേദനയെ പമ്പകടത്താം.

ചില ആളുകൾക്കെങ്കിലും കിടപ്പിന്റെ രീതി ശരിയാകാത്തത് കൊണ്ട് ഒരുപാട് ജോലിഭാരം ഉള്ളതുകൊണ്ട് നടുവേദന അനുഭവപ്പെടാറുണ്ട്. എന്നാൽ നിങ്ങളുടെ ചില ശരീരപ്രകൃതിയുടെ ഭാഗമായും വേദനകൾ അനുഭവപ്പെടും. ഒരുപാട് സമയം പേഴ്സ് പുറകിലെ പോക്കറ്റിൽ വച്ചശേഷം ഇരുന്നുകൊണ്ട് ജോലിചെയ്യുന്ന ആളുകൾക്ക് വരുന്ന ഒരു പ്രധാന പ്രശ്നമാണ് കാലിലേക്ക് ഇറങ്ങുന്ന വേദന.

   

ഒരുപാട് സമയം ഡ്രൈവ് ചെയ്യുന്ന ആളുകൾക്കും ഡ്രൈവർമാർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഇത്. കായികപരമായി കളിക്കുന്ന ജോലിചെയ്യുന്ന ആളുകൾക്കും ഇത്തരത്തിലുള്ള സയാറ്റിക് വേദനകൾ ഉണ്ടാകാം. നട്ടെല്ലിന്റെ ഏറ്റവും താഴ്ഭാഗത്തെ ജോയിന്റിനുള്ളിലൂടെ കാലുകളിലേക്ക് ഇറങ്ങുന്ന ഞരമ്പുകൾ ആണ് സയാറ്റിക് ഞരമ്പുകൾ. നട്ടെല്ലിന്റെ ഡിസ്കിന് സ്ഥാനഭ്രംശം സംഭവിക്കുന്നത് നിങ്ങളുടെ ചില ശ്രദ്ധയില്ലായ്മ.

കൊണ്ടും ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകാറുണ്ട്. ഈ ഞരമ്പുകൾ എല്ലുകൾക്കുള്ളിൽ ഞെരുങ്ങി പോകുന്നതോ കുടുങ്ങി പോകുന്നതോ ആണ് ഈ വേദനയ്ക്ക് കാരണമാകുന്നത്. ഇങ്ങനെ വേദന ഉണ്ടാകുന്ന സമയത്ത് ഇതിനുവേണ്ടി ചില വ്യായാമമുറകൾ നിങ്ങൾക്കും വീട്ടിൽ തന്നെ സ്വയമേ ചെയ്തു നോക്കാം. ഇതിനായി ശരീരം ഏറ്റവും സുഖമായ രീതിയിൽ കമിഴ്ന്നു നിവർന്ന് കിടക്കുക.

കിടന്നുകൊണ്ട് തന്നെ നിങ്ങളുടെ വേദനയുള്ള ഭാഗത്തെ കാല് ഷേപ്പിൽ മടക്കി മുകളിലേക്ക് ഒന്ന് ഉയർത്താൻ ശ്രമിക്കുക. ഇങ്ങനെ 10 തവണ ചെയ്യുന്നത് നിങ്ങളുടെ വേദന കുറയ്ക്കാൻ സഹായിക്കും. ഏതെങ്കിലും ഒരു സൈഡിലേക്ക് ചെരിഞ്ഞ് കിടന്നുകൊണ്ട് കാലുകൾ അല്പം ഒന്ന് മടക്കിവെച്ച ശേഷം ചെറുതായി നിവർത്തുകയും താഴ്ത്തുകയും ചെയ്യുന്നതും ഈ വേദന കുറയ്ക്കാൻ സഹായിക്കും. ഒരുപാട് സ്പീഡിൽ ചെയ്യാതെ വളരെ സുഗമമായ രീതിയിൽ സാവധാനം മാത്രം ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *