കൊളസ്ട്രോൾ എന്നാൽ ശരിരത്തിന്റെ കോശങ്ങളുടെ വളർച്ചയ്ക്കും ഹോർമോണുകളുടെ ഉത്പാദനത്തിനും, വൈറ്റമിൻ ഡി യുടെ ഉത്പാദനത്തിന് ഒരുപാട് ഉപകരിക്കുന്ന ഒന്നാണ്. പലപ്പോഴും ശരീരത്തിന് ആവശ്യമുള്ള ഒരു ഘടകമാണ് ഇത് എങ്കിൽ കൂടിയും അളവിൽ കൂടുതലായി ഇത് ഉത്പാദിപ്പിക്കപ്പെടുന്നത്ശരീരത്തിന് പലതരത്തിലുള്ള ദൂഷ്യവശങ്ങൾക്കും കാരണമാകുന്നു. ശരീരം സ്വയമേ ഉൽപ്പാദിപ്പിക്കുന്ന ഒന്നാണ് കൊളസ്ട്രോൾ.
എന്നാൽ ഈ കൊളസ്ട്രോളിന്റെ ഉത്പാദനത്തിന് പലപ്പോഴും നമ്മുടെ ശരീരത്തിലേക്ക് നാം കഴിക്കുന്ന ഭക്ഷണങ്ങൾ കാരണമാകാറുണ്ട്. അമിതമായി കൊഴുപ്പും മധുരവും ശരീരത്തിലേക്ക് എത്തുന്നത് കൊളസ്ട്രോൾ ആയി രൂപം പ്രാപിക്കുന്നതിന് സാഹചര്യങ്ങൾ വളരെ കൂടുതലാണ്. കൊളസ്ട്രോള് ടെസ്റ്റ് ചെയ്യുന്ന സമയത്ത് 200ൽ കൂടുതലായി അളവ് കാണുന്നതാണ് കൊളസ്ട്രോൾ കൂടുതലാണ് എന്ന് പറയാൻ കാരണമാകുന്നത്.
എന്നാൽ ഈ കൊളസ്ട്രോൾ ടെസ്റ്റ് ചെയ്യുന്ന സമയത്ത് തന്നെ രണ്ടു തരത്തിലുള്ള ഘടകങ്ങളാണ് പ്രത്യേകമായി ശ്രദ്ധിക്കേണ്ടത്. ഒന്ന് നല്ല കൊളസ്ട്രോളും ഒന്ന് ചീത്ത കൊളസ്ട്രോളും എച്ച് ഡി എൽ ആണ് നല്ല കൊളസ്ട്രോൾ ആയി കാണപ്പെടുന്നത്. ചീത്ത കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുന്നതാണ് പ്രധാനമായും ശരീരത്തിൽ ഇത്തരം രോഗാവസ്ഥകൾ വന്നു ചേരാൻ കാരണമാകുന്നത്. നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും വെളുത്ത അരി മൈദ പഞ്ചസാര ഉപ്പ്.
ഒരുപാട് ജങ്ക് ഫുഡുകൾ ഹോട്ടൽ ഭക്ഷണങ്ങൾ ബേക്കറികളിൽ നിന്നും വാങ്ങിക്കുന്ന പലഹാരങ്ങൾ എന്നിവയെല്ലാം ഒഴിവാക്കുക. ഇത്തരം ഭക്ഷണങ്ങളിൽ അടങ്ങിയിട്ടുള്ള വിഷപദാർത്ഥങ്ങളും അനാവശ്യമായ വസ്തുക്കളുടെ ഉപയോഗവും ആണ് ഇത്തരം രോഗാവസ്ഥകൾക്ക് കാരണമാകുന്നത്. ആരോഗ്യകരമായ ഒരു ജീവിതമാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ തീർച്ചയായും ഇതിനായി നിങ്ങളുടെ ഭക്ഷണത്തിൽ പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്തി ജീവിതശൈലി കൂടുതൽ ആരോഗ്യകരമാക്കുക.