പ്രായത്തിന്റെ ഭാഗമല്ലാതെ തന്നെ പലർക്കും നടുവേദന ആയിരുന്നു അത് കാലു വേദനയിലേക്ക് മാറുന്ന ഒരു അവസ്ഥ കാണാറുണ്ട്. പ്രത്യേകിച്ചും ഇത്തരത്തിൽ നാട്ടിൽ നിന്നും കാലിലേക്ക് പ്രവഹിക്കുന്ന വേദനയുടെ കാരണം ചിലപ്പോഴൊക്കെ ഒരു ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോൾ തീരുമാനത്തിന്റേതാണ് എന്ന് പറയാറുണ്ട്.
ഇന്ന് പലർക്കും ആരോഗ്യകരമായ ഒരുപാട് അറിവുണ്ട് എന്നതുകൊണ്ട് തന്നെ സ്വയമേ തീരുമാനിക്കും ഇത് തേയ്മാനം ആണ് എന്ന്. എന്നാൽ ഇത്തരത്തിലുള്ള തെറ്റിദ്ധാരണകൾ കൊണ്ട് തന്നെ പല രീതിയിലും നിങ്ങളുടെ ചികിത്സകൾ വൈകി പിന്നീട് കൂടുതൽ ഗുരുതരമായ ഒരു അവസ്ഥയിലേക്ക് എത്തിച്ചേരാറുണ്ട്.
നിങ്ങൾക്ക് സ്ഥിരമായി ഏതെങ്കിലും ശരീരത്തിന്റെ ഭാഗത്ത് വേദന ഉണ്ട് എങ്കിൽ ഇതിനു വേണ്ടി ഓയിന്റുകൾ ചെറിയ മരുന്നുകൾ ഉപയോഗിക്കുന്നത് കൊണ്ട് തെറ്റില്ല. എന്നാൽ നട്ടെല്ലിൽ നിന്നും കാലിലേക്ക് പ്രവഹിക്കുന്ന രീതിയിലുള്ള ഇത്തരം വേദനകൾ ഉണ്ടാകുമ്പോൾ ഇതിനെ കാരണം സയാറ്റിക്ക ഞരമ്പുകൾക്ക് വരുന്ന ഞെരുക്കമാണ്. നട്ടെല്ലിന്റെ ഏതെങ്കിലും ഒരു ഡിസ്ക് പുറത്തേക്ക് തള്ളിവരുന്ന ഒരു അവസ്ഥ ഉണ്ടാകുമ്പോൾ ഇതിനിടയിൽ നട്ടെല്ലിലൂടെ കാലുകളിലേക്ക് പോകുന്ന ഞരമ്പുകൾ കുടുങ്ങി പോകുന്നു.
ഇത്തരം ഞെരുക്കമാണ് ഈ വേദനയ്ക്ക് കാരണമാകുന്നത് എന്ന് തിരിച്ചറിയണം. ഇങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാകുമ്പോൾ തീർച്ചയായും ഇതിനുവേണ്ടി നല്ല ട്രീറ്റ്മെന്റുകൾ തന്നെ നൽകേണ്ടതുണ്ട്. ഈ ട്രീറ്റ്മെന്റുകളോടൊപ്പം തന്നെ നിങ്ങൾക്ക് വീട്ടിലിരുന്നു കൊണ്ട് ചെറിയ പൊടിക്കൈകളും ചെയ്യാം. മുരിങ്ങയിലയും ഉപ്പും നല്ലപോലെ അരച്ച് പേസ്റ്റ് രൂപമാക്കി വെള്ളത്തിൽ ചേർത്ത് നല്ലപോലെ തിളപ്പിച്ച് എടുത്ത് ആ വെള്ളം വേദനയുള്ള ഭാഗത്ത് ആവി പിടിക്കുന്നത്, ചൂട് കുത്തുന്നത് വളരെയധികം നന്നായിരിക്കും.