നിങ്ങൾക്ക് എപ്പോഴും ഉറങ്ങാൻ തോന്നാറുണ്ടോ, ശരീരത്തിന്റെ ഷീണ കാരണം ഇതുവരെ തിരിച്ചറിഞ്ഞില്ലേ.

ഇന്ന് നാം മലയാളികൾക്ക് ഒരുപാട് തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. കൂട്ടത്തിൽ ഏറ്റവും പ്രധാനമായും അനുഭവിക്കുന്നത് ക്ഷീണം എന്ന ബുദ്ധിമുട്ട് തന്നെയാണ്. ശരീരത്തിന് എപ്പോഴും അമിതമായി ക്ഷീണം തളർച്ച എന്നിവ അനുഭവപ്പെടുക. ഇത്തരത്തിലുള്ള ക്ഷീണവും തളർച്ചയും ഉണ്ടാകാനുള്ള പ്രധാന കാരണം തന്നെ നമ്മുടെ ജീവിതശൈലിനെ ചില ക്രമക്കേടുകളാണ്. ഒരുപാട് ആരോഗ്യ സ്ഥാപനങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും ഇതിനനുസരിച്ച് രോഗികളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാവുകയാണ് ചെയ്യുന്നത്.

   

ഒരിക്കലും രോഗത്തിന്റെയോ രോഗികളുടെയോ എണ്ണത്തിൽ ഉള്ള കുറവ് ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം. പ്രധാനമായും അമിതവണ്ണമുള്ള ആളുകളിൽ അവരുടെ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടിയിരിക്കുന്നത് കൊണ്ട് തന്നെ ശ്വാസം എടുക്കുന്നതിനും, അതുപോലെതന്നെ ശരീരത്തിന്റെ കോശങ്ങൾക്ക് വിഘടിക്കുന്നതിനുള്ള ശേഷി കുറവുകൊണ്ട് തന്നെ ക്ഷീണം തളർച്ച എന്നിവ അനുഭവപ്പെടാം. ഏത് സമയവും കിടക്കണം ഉറങ്ങണം എന്നുള്ള ഒരു തോന്നൽ ആയിരിക്കും ഇവർക്ക് ഉണ്ടാവുക.

ഒരുപാട് ജോലി ചെയ്യുന്ന വീട്ടമ്മമാർക്കും ഇത്തരത്തിലുള്ള ക്ഷീണവും തളർച്ചയും അനുഭവപ്പെടാറുണ്ട്. എങ്കിലും ഈ ശാരീരിക അസ്വസ്ഥതകളിലും ഇവർ ജോലികൾ ചെയ്യുന്നു എന്നതും കൂടുതൽ തളർച്ചയ്ക്ക് കാരണമാകും. ആരോഗ്യകരമായ രീതിയിൽ ഭക്ഷണങ്ങൾ ക്രമീകരിക്കുകയും ഒപ്പം വ്യായാമം ഉറക്കം ഭക്ഷണം വെള്ളം ഇനി എല്ലാ കാര്യങ്ങളിലും ഒരുപോലെ ശ്രദ്ധ കൊടുക്കുകയും ചെയ്യണം.

നിങ്ങളുടെ ഭക്ഷണത്തിൽ കൂടുതൽ എനർജി ലഭിക്കുന്ന രീതിയിലുള്ള പച്ചക്കറികളും ഇലക്കറികളും വൈറ്റമിൻ സി അടങ്ങിയ പഴവർഗ്ഗങ്ങളും ഉൾപ്പെടുത്തണം. കൂടുതൽ അളവിൽ പ്രോട്ടീൻ ശരീരത്തിന് ലഭിക്കുന്ന രീതിയിലുള്ള ഭക്ഷണക്രമീകരണങ്ങളും ഒരുക്കണം. ഒരുപാട് കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് തന്നെയാണ് ഏതുതരത്തിലും നിങ്ങൾക്ക് ആരോഗ്യം നൽകാൻ സഹായിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *