നിങ്ങൾക്ക് തുടർച്ചയായി മലബന്ധം പോലുള്ള ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടോ. മിക്കവാറും സാഹചര്യങ്ങളിലും ഒരുപാട് സ്ട്രെസ്സും ഡിപ്രഷനും പോലുള്ള അവസ്ഥകൾ അനുഭവിക്കുമ്പോൾ ഇതിന് ഭാഗമായി മലബന്ധവും കാണപ്പെടാറുണ്ട്. ഇങ്ങനെയുള്ള മലബന്ധം തുടർച്ചയായ ദിവസങ്ങളിൽ നിങ്ങൾ നിൽക്കുമ്പോൾ ഇത് പിന്നീട് വലിയ ബുദ്ധിമുട്ടുകളായി മാറും. പ്രത്യേകിച്ച് ഇങ്ങനെയുള്ള മലബന്ധം പ്രശ്നങ്ങൾ വയറിനകത്ത് ദഹനേന്ദ്രിയത്തിലെയോ ചില തകരാറുകളുടെ ഭാഗമായി കാണാറുണ്ട്.
ഇങ്ങനെ മലബന്ധം അനുഭവിക്കുമ്പോൾ പിന്നീട് ഇത്തരത്തിലുള്ള ആളുകൾക്ക് മലദ്വാരതിനോട് ചേർന്നുള്ള വിള്ളലുകളും രക്തം വരുന്ന രീതിയിലും കാണപ്പെടുന്നു. നിങ്ങളുടെ ഭക്ഷണത്തിലെ തകരാറുകൾ ആണ് എങ്കിൽ ഭക്ഷണത്തിൽ ധാരാളം ആയി ഫൈബർ ഉൾപ്പെടുത്താനും പച്ചക്കറികളും പഴവർഗങ്ങളും ധാരാളമായി കഴിക്കാനും ശ്രമിക്കുക. കൃത്യമായ ദഹനം നടക്കണമെങ്കിൽ ശരീരത്തിൽ ധാരാളമായി ജലാംശം ആവശ്യമായിട്ടുണ്ട്.
ജലാംശം കുറയുമ്പോൾ ശരീരത്തിലെ ദഹന വ്യവസ്ഥയിൽ കൃത്യമായി ദ്രാവകം ഇല്ലാതെ വരികയും ഇത് ദഹനത്തിന് കൂടുതൽ ബുദ്ധിമുട്ട് പ്രകടമാക്കുകയും ചെയ്യും. നിങ്ങൾക്ക് ഭക്ഷണത്തിൽ ഒരുപിടി ചോറാണ് ഒരു ദിവസം കഴിക്കുന്നത് എങ്കിൽ ഇതിനോടൊപ്പം അതേ അളവിൽ തന്നെ പച്ചക്കറികളും കഴിക്കുക. ഇലക്കറികളും പച്ചക്കറികളും പഴവർഗങ്ങളും ജ്യൂസുകളും നിങ്ങൾക്ക് ശീലമാക്കാം. ഒരു ടീസ്പൂൺ ആപ്പിൾ സിഡർ വിനിഗർ ഒരു ഗ്ലാസ് വെള്ളത്തിൽ മിക്സ് ചെയ്തു ദിവസവും ഭക്ഷണത്തിന് ശേഷം കഴിക്കുന്നത് .
ദഹനം ശരിയായ രീതിയിൽ ആക്കുന്നതിനും, മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും, പ്രശ്നങ്ങൾ ഇല്ലാതിരിക്കാനും സഹായകമാകും. നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും ഒരുപാട് കട്ടിയായ ആഹാരങ്ങളും മാംസഹാരങ്ങളും ഈ മലബന്ധം പോലുള്ള പ്രശ്നങ്ങളുള്ള സമയത്ത് ഒഴിവാക്കുന്നതാണ് നല്ലത്.