ശരീരത്തിൽ പ്രോട്ടീന്റെ അളവ് അമിതമായി വർദ്ധിക്കുന്ന സമയത്ത് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തരത്തിൽ തന്നെ ശരീരത്തിലെ പ്രോട്ടീന്റെ അളവ് കുറയുന്നതും വലിയ ബുദ്ധിമുട്ട് ഉണ്ടാകും. ശരീരത്തിൽ പ്രോട്ടീൻ കുറയുന്നത് കൊണ്ടുള്ള ബുദ്ധിമുട്ട് പലപ്പോഴും നിങ്ങൾക്ക് ശരീരത്തിന് താങ്ങാൻ സാധിക്കാത്തതായിരിക്കും. എല്ലുകൾ നിർമ്മിക്കുന്നതിന് വേണ്ടി പ്രോട്ടീൻ ധാരാളമായി ആവശ്യമായി വരുന്നു.
എന്നാൽ ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കാതെ വരുന്ന സമയത്ത് രക്തത്തിൽ നിന്നും പ്രോട്ടീൻ വലിച്ചെടുക്കുന്ന ഒരു പ്രവണത കാണാം. ഇത് രക്തത്തിൽ കൃത്യമായ അളവിൽ പ്രോട്ടീൻ ഇല്ലാതെ വരുന്നതിന് കാരണമാകും. ശരീരത്തിൽ പ്രോട്ടീന്റെ അളവ് കുറയുമ്പോൾ ശരീരത്തിൽ അമിതമായ ചുളിവുകൾ കാണപ്പെടാം. തലമുടി ധാരാളമായി കൊഴിയുന്ന ഒരു അവസ്ഥയും കാണാം. എത്ര കഴിച്ചിട്ടും പിന്നെയും വീണ്ടും വിശപ്പു തോന്നുന്ന ഒരു സാഹചര്യം ഉണ്ടെങ്കിൽ പ്രോട്ടീൻ കുറവ് ശരീരത്തിൽ ഉണ്ടോ എന്നത് സംശയിക്കാം.
മാത്രമല്ല പ്രോട്ടീൻ കുറയുന്ന സമയത്ത് മധുരത്തിനോട് അധികമായ താല്പര്യവും കാണിക്കാറുണ്ട്. പുരുഷന്മാർക്ക് ഇവരുടെ ലൈംഗികശേഷി കുറയുന്നതിന് പോലും പ്രോട്ടീൻ കുറയുന്നത് കാരണമാകും. കൃത്യമായ അളവിൽ ശരീരത്തിൽ പ്രോട്ടീൻ ഇല്ലാതെ വരുന്നത് നിങ്ങളുടെ ശരീരത്തിന് കൂടുതൽ ബലക്ഷയം ഉണ്ടാക്കാൻ കാരണമാകും.
നിങ്ങൾക്ക് പ്രോട്ടീൻ ആവശ്യമായി വരുന്ന സാഹചര്യത്തിൽ ഭക്ഷണത്തിൽ പാലും, പാലിന്റെ ഉൽപ്പന്നങ്ങളും, മുട്ട, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്താം. ധാന്യങ്ങൾ ഉപയോഗിക്കുമ്പോൾ ഇവ മുളപ്പിച്ച് ഉപയോഗിക്കുന്നതാണ് കൂടുതൽ ഫലം ലഭിക്കുന്നതിന് സഹായിക്കുന്നത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ പ്രോട്ടീന് വലിയ പങ്കുണ്ട്. മസിലുകളുടെ വളർച്ചയ്ക്കും ബലത്തിനും പ്രോട്ടീൻ ധാരാളമായി ആവശ്യമായി വരുന്നു.