ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകുന്നത് പ്രായമാകുന്നതിന്റെ ലക്ഷണമായാണ് കരുതുന്നത്. ഇങ്ങനെ നിങ്ങളുടെ ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകുന്നുണ്ടെങ്കിൽ പ്രായമായി പോയോ എന്ന് കരുതി വിഷമിക്കേണ്ട. ഇത്തരത്തിലുള്ള ചുളിവുകളും പാടുകളും കറുത്ത കുത്തുകളും പോലും മാറ്റുന്നത് നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു നല്ല ഫേസ് പാക്കും നല്ല മോയിസചുറയിസറും പരിചയപ്പെടാം.
ഈ മോയിസ്ചറൈസർ തയ്യാറാക്കുന്നതിനായി പത്ത് തലേദിവസം രാത്രി വെള്ളത്തിലിട്ട് കുതിർത്തിയെടുക്കാം. ഇങ്ങനെ കുതിർത്തിയ ബദാമിന്റെ തൊലി പൊളിച്ചു കളയുക. ഇത് ഒരു മിക്സിയുടെ ജാറിലിട്ട് വെള്ളം ചേർക്കാതെ നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം ഒരു അരിപ്പയിലൂടെയോ നല്ല കോട്ടൻ തുണിയിലൂടെയോ ഇത് അരിച്ചെടുക്കാം. ഇതിൽ നിന്നും ലഭിക്കുന്ന പാല് ഒരു ബൗളിലേക്ക് മാറ്റിവയ്ക്കാം.
ഇതിലേക്ക് ഒരു ടീസ്പൂൺ ആൽമണ്ട് ഓയിലും, കാൽ ടീസ്പൂണോളം ഗ്ലിസറിനും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാം. ശേഷം ഇത് മാറ്റി വയ്ക്കുക. നിങ്ങൾക്ക് മുഖത്ത് പുരട്ടാനുള്ള നല്ല ഒരു ഫേസ് പാക്ക് തയ്യാറാക്കാം. ഇതിനായി നേരത്തെ അരച്ചെടുത്ത ബദാമിന്റെ പീര ഉപയോഗിക്കാം. ഇതിലേക്ക് ഒരു പിടിയോളം ഉരുളക്കിഴങ്ങും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക.
ഒരു മുട്ടയുടെ വെള്ള ഇതിലേക്ക് പൊട്ടിച്ചൊഴിച്ച ശേഷം നിങ്ങളുടെ മുഖത്ത് ഇതൊരു പാക്ക് ആയി ഉപയോഗിക്കാം. ഇത് നല്ലപോലെ ഡ്രൈ ആയ ശേഷം കഴുകി കളയുക. പിന്നീട് നേരത്തെ തയ്യാറാക്കി വെച്ച ഗ്ലിസറിൻ മിക്സ് മുഖത്ത് ഒരു ആയി ഉപയോഗിക്കാം. ഒന്നരാടം ഇടവിട്ടുള്ള ദിവസങ്ങളിൽ പ്രയോഗം നിങ്ങൾക്ക് ചെയ്യാം. തീർച്ചയായും നിങ്ങളുടെ ചർമം കൂടുതൽ മൃതുലമാകുന്നതിനും ചർമ്മത്തിലെ ചുളിവുകൾ മാറുന്നതിനും ഇത് സഹായിക്കും.