ചർമം കൂടുതൽ മനോഹരമാകണം സൗന്ദര്യം വർധിപ്പിക്കണം എന്ന ആഗ്രഹിക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ആഗ്രഹിക്കുന്ന കാര്യമാണ് ചർമ്മ മനോഹാരിത.നിങ്ങളുടെ ചർമ്മത്തിൽ കറുത്ത പാടുകളും കുരുക്കളോ ഉണ്ടെങ്കിൽ ഈ പാടുകളെയും കുരുക്കളെയും വേരോടെ പിഴുത് മാറ്റുന്നതിനും, ചർമ്മത്തെ കൂടുതൽ നിറം വർദ്ധിപ്പിക്കുന്നതിനും.
കൂടുതൽ മൃദുലമാക്കുന്നതിന് നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു നല്ല ഫേസ് പാക്ക് പരിചയപ്പെടാം. ഇത് ഒരു ഫേസ് പാക്ക് എന്നതിലുപരി നിങ്ങളുടെ ശരീരത്തിൽ ഏത് ഭാഗത്ത് വേണമെങ്കിലും ഉപയോഗിക്കാം എന്നതാണ് പ്രത്യേകത. പ്രത്യേകിച്ചും പണച്ചിലവ് ഇല്ല എന്നതും മനസ്സിലാക്കുക. നിങ്ങളുടെ വീട്ടിൽ അലോവേര ഉണ്ടെങ്കിൽ നിങ്ങൾക്ക് അത് എടുത്ത് ഉപയോഗിക്കാം.
ഇല്ലാത്തവരാണ് എങ്കിൽ കടകളിൽ നിന്നും അലോവേര മേടിക്കേണ്ടതായി വരും. ഇങ്ങനെ ഒരു ചെറിയ കഷണം അലോവേരയിൽ നിന്നും അതിന്റെ ജെല്ല് ഒരു സ്പൂൺ ഉപയോഗിച്ച് എടുക്കാം. ഇത് ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് ഇട്ടശേഷം ഇതിലേക്ക് വെള്ളം ചേർക്കാതെ ഒന്ന് അരച്ചെടുക്കുക. ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ കാപ്പിപ്പൊടിയെടുത്ത് ഇതിലേക്ക് ജെല്ല് ഒഴിച്ച് കൊടുക്കാം.
നല്ലപോലെ ഇത് മിക്സ് ചെയ്ത ശേഷം ഒരല്പം തേനും കൂടി ചേർക്കാം. ഈ മിക്സ് നിങ്ങളുടെ മുഖത്ത് നിങ്ങൾക്ക് കരിവാളിപ്പുള്ള ഭാഗങ്ങളിലോ പുരട്ടി നല്ലപോലെ സ്ക്രബ്ബ് ചെയ്തു കൊടുക്കണം. സ്ക്രബ്ബ് ചെയ്ത് അല്പസമയത്തിനുശേഷം തണുത്ത വെള്ളത്തിൽ മുഖവും ഈ പാക്ക് ഉപയോഗിച്ച ഭാഗങ്ങളും കഴുകാം. തീർച്ചയായും നിങ്ങൾ ഞെട്ടി പോകുന്ന റിസൾട്ട് ഇതുകൊണ്ട് ഉണ്ടാകും. തുടർച്ചയായി ഒരാഴ്ചയെങ്കിലും ഇത് ഉപയോഗിച്ചാൽ നിങ്ങൾ അത്ഭുതപ്പെടും.