പ്രായം കൂടുന്നതോറും സ്ത്രീകൾക്ക് മുഖത്ത് കുരുക്കളും പാടുകളും കറുത്ത നിറവും ഉണ്ടാകുന്നത് കാണാറുണ്ട്. പ്രത്യേകിച്ച് ഇവരുടെ ശരീരത്തിലെ ഹോർമോണുകളുടെ വ്യതിയാനം കൊണ്ട് കരിമംഗല്യം പോലുള്ള അവസ്ഥകൾ വളരെ പെട്ടെന്ന് തന്നെ മുഖത്ത് ബാധിക്കുന്നത് കാണാം. നിങ്ങൾക്കും ഇങ്ങനെ മുഖത്ത് കരിമംഗല്യം ഉണ്ടാകുന്നു എങ്കിൽ തീർച്ചയായും ചെയ്തു നോക്കാവുന്ന നല്ല മാർഗ്ഗം പരിചയപ്പെടാം. ഈ മാർഗ്ഗം പരീക്ഷിച്ചാൽ നിങ്ങളുടെ മുഖത്തുള്ള കരിമ്പല്ലവും കറുത്ത പാടുകളും കുരുക്കൾ വന്ന ശേഷമുള്ള കറുത്ത കുത്തുകളും.
പോലും പാടുകൾ പോലും അവശേഷിക്കാതെ പൂർണമായും മാറുന്നത് കാണാം. നിങ്ങളുടെ മുഖത്ത് ഇത്തരത്തിലുള്ള കറുത്ത പാടുകൾ ഉണ്ട് എങ്കിൽ നിങ്ങൾ വീട്ടിൽ നല്ലപോലെ മുഖം ഒരു നല്ല ഫേസ് വാഷ് ഉപയോഗിച്ച് കഴുകണം. ശേഷം നല്ല ചൂടുള്ള കഞ്ഞി വെള്ളത്തിന്റെ ആവി മുഖത്തേക്ക് പിടിക്കണം. കഞ്ഞി വെള്ളത്തിന്റെ ആവി മുഖത്ത് പിടിക്കുന്നത് വലിയ ഗുണങ്ങൾ പ്രദാനം ചെയ്യും. ശേഷം നിങ്ങൾക്ക് മുഖത്ത് തേക്കാനായി നല്ല ഒരു ഫേസ് പാക്ക് തയ്യാറാക്കാം.
ഇതിനായി ഒരു കഷണം അയലോരെയും ചെറിയ ഒരു ഭാഗം കുക്കുമ്പറും ചേർത്ത് ജ്യൂസ് ആക്കി മിക്സി ജാറിൽ അരച്ചെടുക്കാം. അല്ലെങ്കിൽ സ്പൂണുകൊണ്ട് ഉടച്ചെടുത്താലും മതിയാകും. ഇതിലേക്ക് ഒരു സ്പൂൺ തേനും ഒരു സ്പൂൺ തൈരും ചേർത്ത് നല്ലപോലെ യോജിപ്പിക്കാം. ഒരു ടീസ്പൂൺ അളവിൽ തന്നെ ചെറുനാരങ്ങാനീരും കൂടി ഇളക്കണം. നല്ല പച്ചമഞ്ഞൾ പൊടിച്ചുണ്ടാക്കിയ പൊടിയുണ്ട് എങ്കിൽ ഒരു സ്പൂൺ മഞ്ഞൾ പൊടിയും ചേർക്കാം. ഇതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ അരിപ്പൊടി കൂടി ചേർത്ത് നല്ലപോലെ യോജിപ്പിച്ച് ഒരു പേസ്റ്റ് രൂപം ആക്കി എടുക്കണം.
അരിപ്പൊടി ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. ഇല്ലാത്തവരാണ് എങ്കിൽ കടലപ്പൊടിയും ചേർക്കാം. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് നല്ലപോലെ കട്ടിയിൽ തന്നെ തേച്ചുപിടിപ്പിക്കുക. ഒന്ന് മസാജ് ചെയ്തു കൊടുക്കുക ചെയ്താൽ വലിയ ഗുണം ചെയ്യും. അരമണിക്കൂർ നേരമെങ്കിലും ഇത് നിങ്ങളുടെ മുഖത്ത് തന്നെ വെച്ചിരിക്കുണം. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. തീർച്ചയായും ഒന്നോ രണ്ടോ പ്രയോഗത്തിലൂടെ തന്നെ നിങ്ങളുടെ മുഖത്ത് നല്ല ഒരു നിറം വർദ്ധിച്ചു വരുന്നത് കാണാം.