പ്രായം ചെല്ലുമ്പോൾ മുടി വെളുക്കുന്നത് ആർക്കും അത്ര സന്തോഷം നൽകുന്ന കാര്യമല്ല. മാനസികമായി നിങ്ങൾക്ക് പ്രായം കൂടി എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ മുടി നരക്കുന്ന പ്രക്രിയ. അതുകൊണ്ടുതന്നെ മുടി നരയ്ക്കുമ്പോൾ വളരെ പെട്ടെന്ന് അതിനെ കറുത്ത നിറത്തിലേക്ക് മാറ്റുന്നതിന് വേണ്ടി ഒരുപാട് തരത്തിലുള്ള ഹെയർ ടൈഗുകൾ ഉപയോഗിക്കുന്ന ആളുകളുണ്ടാകും.
നിങ്ങൾ ഒരിക്കലെങ്കിലും ഇത്തരത്തിൽ ഹെയർ ഡൈ ഉപയോഗിച്ചിട്ടുണ്ട് എങ്കിൽ തീർച്ചയായും നിങ്ങൾക്ക് അറിവുണ്ടാകും ഇതുകൊണ്ട് ഉണ്ടാകുന്ന അലർജികൾ. എന്നാൽ ഒരുതരത്തിലുള്ള അലർജി പ്രശ്നങ്ങളും ഇല്ലാതെ നിങ്ങളുടെ മുടിയെ കറുപ്പിച്ചെടുക്കാൻ വേണ്ടി നിങ്ങൾക്ക് വീട്ടിലുള്ള ചില പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് ഡൈ തയ്യാറാക്കാം.
ഇതിനായി അല്പം പനിക്കൂർക്കയില പറിച്ചെടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കാം. ശേഷം അതേ അളവിൽ തന്നെ തുളസിയിലയും പറിച്ചെടുക്കാം. ഇതിലേക്ക് ഒരു പിടി കറിവേപ്പില കൂടി ചേർക്കാം. ഇവ മൂന്നും കൂടി ചേർത്ത് നല്ലപോലെ മിക്സിയുടെ ജാറിൽ അരച്ചെടുക്കാം. ഒരു പേസ്റ്റ് രൂപമാകുന്നതുവരെയും ഇത് അരച്ചെടുക്കണം. ഇതിലേക്ക് നനവിന് വേണ്ടി ചായപ്പൊടി തിളപ്പിച്ച വെള്ളം ചേർക്കാം. രണ്ടോ മൂന്നോ ടേബിൾ സ്പൂൺ ചായപ്പൊടി ഒരു ഗ്ലാസ് വെള്ളത്തിൽ നല്ലപോലെ തിളപ്പിച്ച് വറ്റിച്ച് വേണം എടുക്കാൻ.
ഇത് നല്ലപോലെ അരച്ചെടുത്ത് ഒരു ഇരുമ്പ് പാത്രത്തിൽ രണ്ട് ദിവസമെങ്കിലും മൂടി വയ്ക്കണം. ഇതിലേക്ക് അല്പം ഹെന്ന പൗഡർ കൂടി ചേർത്ത് വേണം മൂടിവയ്ക്കാൻ. ദിവസവും ചായ തിളപ്പിച്ച വെള്ളം കൊണ്ട് തല കഴുകുന്നത് മുടി കറുപ്പിക്കാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും സഹായിക്കും. രണ്ടുദിവസത്തിനുശേഷം ഇത് നല്ല ഒരു ബ്രഷ് ഉപയോഗിച്ച് നിങ്ങളുടെ തലമുടിയിൽ തേച്ച് പിടിപ്പിക്കാം. ഒരാഴ്ചയെങ്കിലും സ്ഥിരമായി ഇത് ഉപയോഗിച്ചാൽ തന്നെ നല്ല മാറ്റം കാണാനാകും.